ബില്ല് ഞെട്ടിക്കും എല്ലാ വീട്ടിലും ഉടൻ ചെയ്യണം മാർച്ച് 31 വരെ മാത്രം വരെ ഉപഭോക്താക്കൾക്ക് സൗജന്യമായി കണക്റ്റഡ് ലോഡ് ക്രമപ്പെടുത്താം ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചാണ് സ്വയം വെളിപ്പെടുത്തൽ പദ്ധതി. ഇതിന് മുമ്പ് ഈ വർഷം മാർച്ച് 30 വരെ ഇതേ രീതിയിൽ അവസരം നൽകിയിരുന്നു. ഉപഭോക്താക്കൾ എഴുതി നൽകുന്ന ഡിക്ലറേഷന്റെ അടിസ്ഥാനത്തിൽ കണക്റ്റഡ് ലോഡ് പുതുക്കി നൽകും.അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ കാഷ് ഡിപോസിറ്റ് എന്നിവ ഈ ഘട്ടത്തിൽ ആവശ്യമില്ല. ലോഡ് വർധിപ്പിക്കുന്നതിന് വോൾട്ടേജ് ലെവൽ മാറുന്നതോ, നെറ്റ് വർക്ക് കൂട്ടിച്ചേർക്കുന്നതോ ആവശ്യമാകുന്ന പക്ഷം ആയതിനുള്ള എസ്റ്റിമേറ്റ് തുക ഈടാക്കും.
നിയമപരമായ പ്രശ്നങ്ങൾ ഉള്ളവ തടസ്സങ്ങൾ നീങ്ങിയതിന് ശേഷമാവും പരിഗണിക്കുക.നിലവിൽ വൈദ്യുതി ബോർഡിന്റെ പരിശോധനയിൽ അധിക ലോഡ് കണ്ടു പിടിക്കുന്ന പക്ഷം വലിയ പിഴയാണ് അടക്കേണ്ടി വരുന്നത്.അധിക ലോഡ് നീക്കാത്ത പക്ഷം ഡിസ്കണക്ഷനും വിധേയമാകും. വിവിധ കാരണങ്ങളാൽ ലോഡ് വർധിപ്പിക്കാൻ സാധിക്കാത്തവർക്ക് ഇത്തരം നടപടികളിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസരമാണ് വൈദ്യുതി ബോർഡ് ഒരുക്കിയിരിക്കുന്നത്, എന്നാൽ ഈ കാര്യങ്ങൾ എല്ലാം കൃത്യമായി അറിയണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/7LLOlRHjBFI