ഹോം ലോൺ തിരിച്ചടവ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ 2024 ൽ ലക്ഷങ്ങൾ ലാഭിക്കാം

സ്വന്തമായൊരു വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. കൂടുതൽ ആളുകളും ഇതിനായി ഭവന വായ്പകളെ ആശ്രയിക്കുന്നു. ശരിയായ കണക്കുകൂട്ടലുകളോടെയും ആസൂത്രണവുമില്ലാതെ ഇത്തരത്തിൽ ഭവന വായ്പകളെടുക്കുന്നത് വലിയ ബാധ്യതയാകാറുമുണ്ട്. തിരിച്ചടവ് തുകയും തവണകളും കൂടുതലാണെന്നതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ ചില എളുപ്പവഴികളിലൂടെ തിരിച്ചടവ് തുകയും തവണകളും കുറയ്ക്കാൻ സാധിക്കും. അത് നിങ്ങളുടെ ദൈനംദിന ജീവിതം കുറച്ചുകൂടി സുഖകരമാക്കുകയും സാമ്പത്തിക വിനയോഗം എളുപ്പമാക്കുകയും ചെയ്യും.നിലവിലത്തെ പലിശനിരക്കിലും തിരിച്ചടവ് സംവിധാനത്തിലും എടുക്കുന്ന അത്രയും തുക തന്നെ പലിശയായും അടയ്ക്കേണ്ടി വരുന്നു. ഉദ്ദാഹരണത്തിന് 50 ലക്ഷം രൂപയാണ് വായ്പയായി എടുക്കുന്നതെന്ന് കരുതുക. 8.5 ശതമാനം പലിശയിൽ 20 വർഷത്തെ തിരിച്ചടവും. അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് തുക ഏകദേശം 43,237 രൂപയായിരിക്കും.

 

 

പലിശയിനത്തിൽ മാത്രം 54.13 ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യമാണിത്. ലോൺ ക്ലോസ് ചെയ്യുമ്പോൾ ഒരു കോടിക്ക് മുകളിൽ തിരിച്ചടയ്ക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തിരിച്ചടവും തവണകളും എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം. നിങ്ങളുടെ ഭവന വായ്പയുടെ തുടക്കത്തിൽ ഉയർന്ന ഡൗൺ പേമെന്റ് അടയ്ക്കാൻ സാധിക്കുമെങ്കിൽ അത് വായ്പ തുക കാര്യമായി കുറയ്ക്കാൻ സഹായിക്കും. ഇത് കുറഞ്ഞ പലിശയും പ്രതിമാസ തവണകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഹോം ലോൺ നേരത്തെ തിരിച്ചടയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കും, കൂടാതെ തിരിച്ചടവിൽ നിങ്ങൾക്ക് വലിയ തുക ലാഭിക്കാം. നിങ്ങളുടെ സമ്പളത്തിലും വരുമാനത്തിലും ഓരോ വർഷവും വർധനവുണ്ടാകാനുള്ള സാധ്യതയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. വരുമാനത്തിലെ വർധനവ് വായ്പ തിരിച്ചടവിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.ഗണ്യമായ പണം ലാഭിക്കാൻ സഹായിക്കുന്ന ഒരു പ്രധാന മാറ്റം ആണെങ്കിലും ഇത് പാരമ്പര്യേതരമാണ്. ചെലവേറിയ ഡൈനിംഗ്, അധിക വാങ്ങലുകൾ/സബ്‌സ്‌ക്രിപ്‌ഷനുകൾ, ഒഴിവാക്കാവുന്ന ഗാഡ്‌ജെറ്റുകളും സ്‌മാർട്ട്‌ഫോണുകളും പോലുള്ള ചെലവുകൾ കുറയ്ക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/ocgfwI6EkPs

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article