ലഹരി ഉപയോഗിച്ച് പെൺകുട്ടികൾ വിദ്യാലയങ്ങളിൽ പിടിക്കപ്പെടുന്ന മയക്കുമരുന്നു കേസുകൾ പലതും മറച്ചുവെക്കപ്പെടുകയാണ്. കുട്ടികളുടെ ഭാവിയെ കരുതിയും രക്ഷിതാക്കളുടെ മാനഹാനി ഭയന്നും വിദ്യാലയങ്ങളുടെ സൽപേരിനെ ബാധിക്കുമെന്ന ഭീതിയുമൊക്കെ ഇതിനു പിന്നിലുണ്ട്. ശിശുക്ഷേമ സമിതികളും പൊലീസുമൊക്കെ പല കേസുകളും ഒതുക്കിത്തീർക്കുകയോ രഹസ്യമാക്കി വെക്കുകയോ ചെയ്യുന്നതും ഇക്കാരണങ്ങളാലാണ്. പുറത്തുവരുന്ന കേസുകൾ വളരെ കുറവാണ് എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.മയക്കുമരുന്ന് ഉപയോഗത്തിൻറെ കാര്യത്തിൽ ആൺ -പെൺ വ്യത്യാസമില്ലാതായിരിക്കുന്നു എന്നു പറഞ്ഞത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിവരുകയാണെന്ന ഗുരുതരമായ മുന്നറിയിപ്പുണ്ട് ഈ പ്രസ്താവനയിൽ.
മലബാറിലെ ഒരു സ്കൂളിൽ പെൺകുട്ടികൾ മാരക ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതായി പരാതി വന്നു. ഇക്കാര്യം അന്വേഷിക്കാൻ സ്കൂളിലെത്തിയ അന്വേഷണ സംഘത്തോട് സ്കൂൾ അധികൃതരുടെ മറുപടി അത് പെൺകുട്ടികളല്ലെന്നും ആൺകുട്ടികളാണെന്നുമായിരുന്നു , എന്നാൽ അങിനെ ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് ഇഹ് , മദ്യപിച്ചും ലഹരി ഉപയോഗിച്ചും വഴിയിൽ കിടക്കുന്ന ഒരു വിദ്യാർത്ഥിയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത് , എന്നാൽ ഇങനെ ഉള്ള സമൂഹത്തിനു ആണ് പലരും മോശം അഭിപ്രായം പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,