പല്ലിന് വിടവുണ്ടോ ഇവരുടെ ഈ 5 കഴിവുകൾ അറിയാതെ പോകരുത് മുഖസൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ പല്ലുകളുടെ സ്ഥാനം മുൻനിരയിൽ തന്നെയാണ്. വരിയും നിരയുമൊത്ത മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ പൊഴിക്കുന്ന ചിരി കണ്ടാണെന്നു തോന്നുന്നു പല കവിഹൃദയങ്ങളും ചിരിയെയും പല്ലിനെയും വർണിച്ചു നിരവധി വരികൾ എഴുതിയിട്ടുള്ളത്. പല്ലുകൾക്ക് സമൂഹം നൽകുന്ന പ്രാധാന്യം ഒന്നുകൊണ്ടു മാത്രമാണ് എത്ര വിലകൊടുത്തായാലും പല്ലുകളെ സംരക്ഷിക്കാൻ പലരും വലിയ വ്യഗ്രത കാണിക്കുന്നത്. അങ്ങനെ മിനുക്കി തേച്ച്..വരിയും നിരയുമൊപ്പിച്ചു പല്ലുകളെ പലരും കൊണ്ടുനടക്കുന്നു. എന്നാൽ ചിലർക്ക് വലിയ അപകർഷതാബോധം ഉണ്ടാക്കുന്ന ഒന്നാണ് പല്ലിനിടയിൽ അതും മുകളിലത്തെ മുൻനിരയിലെ പല്ലുകൾക്കിടയിൽ വരുന്ന വിടവുകൾ. ഒന്നു ചിരിക്കുന്നതിനു പോലും ചിലരെ ആ വിടവുകൾ പിന്തിരിപ്പിക്കാറുണ്ട്. ഇന്ത്യയിൽ തന്നെ ഏകദേശം ഒരു മില്യൺ ആളുകളുടെ പല്ലുകൾക്കിടയിൽ ഇത്തരത്തിലുള്ള വിടവുകളുണ്ട്. അത്തരക്കാർക്കിതാ ഒരു ശുഭവാർത്ത..വേറൊന്നുമല്ല.. പല്ലുകളിലെ വിടവുകൾ ഭാഗ്യം കൊണ്ടുവരുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്.
മുൻനിരയിൽ, മധ്യത്തിൽ കാണപ്പെടുന്ന പല്ലുകൾക്കിടയിലുള്ള വിടവുകൾ ഭാഗ്യസൂചകങ്ങളാണ്. ഇത് നിങ്ങൾക്ക് എല്ലായ്‌പ്പോഴും ശുഭകാര്യങ്ങൾ കൈവരുന്നതിനിടയാക്കും. സൗന്ദര്യത്തിനു കോട്ടമാണെന്നു കരുതി ആ വിടവുകൾ നികത്താൻ ശ്രമിക്കുന്നത് ഒട്ടും ഗുണകരമാകാനിടയില്ല. ഇങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവർ ഓർക്കുക, വലിയൊരു സൗഭാഗ്യത്തെയാണ് നിങ്ങൾ നിരസിക്കുന്നത്. നാക്കിനു ചെറിയ രീതിയിൽ കടന്നുവരാൻ കഴിയുന്ന, വലിയ വിടവുകൾ ഉള്ളവർ ഒരിക്കലും അതിനെയോർത്തു ദുഃഖിക്കാതിരിക്കുക, നിങ്ങൾ എല്ലായിടങ്ങളിലും മറ്റുള്ളവർക്ക് സ്വീകാര്യനും അഭിനന്ദനാർഹനുമായിരിക്കും. ആത്മ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായിരിക്കും ഇത്തരക്കാർ. ഏറ്റെടുത്ത ഉദ്യമങ്ങളിൽ എത്ര ഭയപ്പെടുത്തുന്ന കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല. ഏറ്റെടുക്കുന്ന കാര്യത്തിന്റെ പരിണിതഫലങ്ങൾ ആശാസ്യകരമല്ലെങ്കിലും തങ്ങളാൽ കഴിയുന്ന രീതിയിൽ അവ ഗുണകരമാക്കാൻ ശ്രമിക്കുന്നതാണ്. പല്ലുകൾക്കിടയിലെ വിടവുകൾ വര്ധിക്കുന്നതിനനുസരിച്ചു ഈ പ്രവണത ഇവരിൽ കൂടിവരാനാണ് സാധ്യത. എത്ര സാഹസികമായ കാര്യമാണെങ്കിലും എടുത്ത തീരുമാനത്തിൽ നിന്നും ഇവർ ഒരിക്കലും വ്യതിചലിക്കാറില്ല. ഈ കാര്യത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,