എൽപിജി സിലിണ്ടറുകൾക്ക് സർക്കാർ നൽകുന്ന സബ്‌സിഡി ഉയർത്തി. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാവപ്പെട്ടവർക്ക് നൽകുന്ന എൽപിജി സിലണ്ടറിനാണ് സബ്‌സിഡി ഉയർത്തിയത്. മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം അറിയിച്ചത്.3 രൂപയാണ്. 200 രൂപ സബ്‌സിഡി നൽകിയപ്പോഴാണ് 703 ആയി കുറഞ്ഞത്. ഇപ്പോൾ സബ്‌സിഡി 100 രൂപ കൂടി ഉയർത്തി. ഇനി 603 രൂപ മാത്രം നൽകിയാൽ മതിയാകും. അടുത്തിടെ പാചക വാതക സിലിണ്ടറിന് 200 രൂപ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഉത്തർ പ്രദേശിലെ ബല്ലിയയിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക് പോലും സിലിണ്ടർ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബത്തിനാണ് ഉജ്വല യോജനയുടെ ഗുണം ലഭിക്കുക. കൂടാതെ എസ്‌സി/എസ്ടി വിഭാഗക്കാർക്കും. പ്രധാനമന്ത്രി ആവാസ് യോജന, അന്ത്യോദയ അന്ന യോജന തുടങ്ങിയ പദ്ധതിയുടെ ഭാഗമായവർക്കും കുറഞ്ഞ നിരക്കിൽ സിലിണ്ടർ ലഭിക്കും. 75 ലക്ഷം ഗ്യാസ് കണക്ഷനുകൾ കൂടി അനുവദിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇതോടെ 2026 ആകുമ്പോഴേക്കും പദ്ധതിയുടെ നേട്ടം ലഭിക്കുന്നവർ 10.35 കോടയായി മാറും. സുപ്രധാന തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങവെയാണ് കേന്ദ്ര സർക്കാർ ഗ്യാസ് സിലണ്ടർ വില കുറയ്ക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരാൻ പോകുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/05FkO6snolI