പെൻഷൻ തുക വിതരണം പെൻഷൻ പണമായിത്തന്നെ ഉടൻ കൈകളിൽ,

0

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു കൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. അതായത് വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രൂപ വീതം ഓരോരുത്തരുടെയും കൈകളിലെത്തും. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾ പ്രമാണിച്ചു സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാനാരംഭിച്ചു. നിലവിൽ ഒരു ഗഡുവിന്റെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. വിഷുവിന് മുൻപായി രണ്ട് ഗഡുക്കൾ കൂടെ സംസ്ഥാന സർക്കാർ വിതരണം ചെയ്യും. നിലവിലെ ഗഡുവിനൊടൊപ്പം 3200 രൂപ കൂടെ ലഭിക്കുന്നതോടെ ഈ ആഘോഷ കാലത്ത് പെൻഷൻ ഗുണഭോക്താക്കളിലേക്ക് 4800 രൂപയാണ് എത്തുന്നത്. നിരവധി ആളുകൾക്കാണ് ഇങനെ പെൻഷൻ മുടങ്ങി കിടക്കുന്നത് എന്നാൽ ഇവർക്ക് എല്ലാം പെൻഷൻ വിതരണം നടത്താനുള്ള ഒരു തീരുമാനം ആണ് , 7 മസാത്തെ പെൻഷൻ തുക ആണ് പലർക്കും ലഭിക്കാനുള്ളത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.