ഹൈന്ദവ വിശ്വാസപ്രകാരം വരാഹ രൂപം പൂണ്ട ആദിപരാശക്തിയാണ് വാരാഹി ദേവി അഥവാ വാരാഹി ലക്ഷ്മി അല്ലെങ്കിൽ പഞ്ചമി ദേവി എന്നറിയപ്പെടുന്നത്. സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതി. പൊതുവേ കഠിനമായ വ്രതങ്ങളോ, പൂജകളോ നിഷ്ഠകളോ കൂടാതെ തന്നെ ഭക്തരിൽ വേഗം അനുഗ്രഹം ചൊരിയുന്ന ഭഗവതിയാണ് വാരാഹി എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ വരാഹ അവതാരത്തിന്റെ ശക്തിയായി വാരാഹി ആരാധിക്കപ്പെടുന്നു. മഹാലക്ഷ്മിയുടെ താന്ത്രിക രൂപമായ ഈ ഭഗവതി എട്ടു വിധത്തിലുള്ള ദാരിദ്ര്യവും ഇല്ലാതാക്കുന്നവളാണ് എന്നാണ് വിശ്വാസം. ആദിപരാശക്തിയായ ലളിതാ ത്രിപുരസുന്ദരിയുടെ ശക്തി സേനയുടെ സർവസൈന്യാധിപയായ യോദ്ധാവായിട്ടും, വരാഹരൂപം പൂണ്ട മഹാകാളി ആയിട്ടും, അഷ്ടലക്ഷ്മിമാരുടെ ഐക്യരൂപമായിട്ടും,
കാലത്തിന്റെ അധിപതിയായ സമയേശ്വരി ആയിട്ടും, ഭൂമിയുടെ അധിപതിയായിട്ടും, ക്ഷിപ്ര പ്രസാദി ആയിട്ടും, ദുരിതങ്ങളെ സ്തംഭിപ്പിക്കുന്നവളായിട്ടും, ഇഷ്ട വരദായിനി ആയിട്ടും ഭഗവതി ആരാധിക്കപ്പെടുന്നു. ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവയുടെ മൂർത്തരൂപമാണ് ഭഗവതി എന്നാണ് വിശ്വാസം. പ്രധാനമായും ശാക്തേയ ആരാധനാമൂർത്തി ആണെങ്കിലും ശൈവ, വൈഷ്ണവ രീതിയിലും, ബുദ്ധ മതത്തിൽ വജ്ര വാരാഹി എന്ന പേരിലും ഭഗവതി ആരാധിക്കപ്പെടുന്നു. ചില പ്രദേശങ്ങളിലെ വ്യാപാരികളുടെയും ബിസിനസ് സമൂഹങ്ങളുടെ ഇടയിൽ വാരാഹി ഉപാസന കാണപ്പെടുന്നുണ്ട്.വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ,ചക്രം കൃത്യമായി പറയും ഈ ദേവിയുടെ അനുഗ്രവും നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ചെയ്യും , ആഗ്രഹിച്ചത് പോലെ ഒരു നേട്ടം ഇവർക്ക് വന്നു ചേരുകയും ചെയ്യും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,