ക്ഷേമ പെൻഷൻ വിതരണം ചെയ്യും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും വിതരണം ചെയ്യാൻ ഉത്തരവായി 4മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 57 ലക്ഷം പേരുടെ കൈകളിലെത്തും. സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെൻഷനിൽ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നൽകുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതിനായി 1000 കോടി രൂപ കടമെടുക്കും. ജൂലൈ മാസത്തെ പെൻഷനാണ് ഇനി കുടിശികയായുള്ളത്. സംസ്ഥാന ബജറ്റിൽ ഇക്കുറി ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. കൊടുക്കാനുള്ളത് കൊടുത്തുതീർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ വിതരണം മാസങ്ങളോളം മുടങ്ങാൻ കാരണമായത് കേന്ദ്ര സർക്കാരിൻറെ നിലപാടാണെന്നും മന്ത്രി വിമർശിച്ചു. .
നിലവിൽ 62 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകി വരുന്നത്. മാസം 1600 രൂപ വീതം പെൻഷൻ നൽകുന്നതനായി പ്രതിവർഷം സർക്കാരിന് വേണ്ടി വരുന്നത് 9,000 കോടി രൂപയാണ് . ജനുവരിയിലെ പെൻഷൻ കൂടി ചേർത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. എന്നാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ തീരുമാനം ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/bl88SLs6T5A