റേഷൻ കാർഡ് ഉള്ളവർക്ക് ഫെബ്രുവരിയിലെ 3 അറിയിപ്പെത്തി ഭാരത് അരി വിതരണം

0

പൊതുവിപണിയിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ ഭാരത് അരി പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിൽപന വിലയിൽ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തിൽ ആണ് ആശ്വാസമായി പുതിയ തീരുമാനം. 5 കിലോ, 10 കിലോ പായ്ക്കറ്റുകളിലാണ് അരി വിപണിയിൽ വിൽക്കുന്നത്. ഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന പരിപാടിയിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ ആണ് ഭാരത് അരി ഔദ്യോഗികമായി പുറത്തിറക്കിയത്. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി ഉപഭോക്താക്കൾക്ക് ഒരേ നിരക്കിൽ അരി വിതരണം ചെയ്തതിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് അരിയുടെ ചില്ലറ വില്പനയ്ക്കും കേന്ദ്രം തയ്യാറായത്.കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 24 രൂപയ്ക്ക് സപ്ലെെകോ വഴി വിതരണംചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

 

റേഷൻ കടയിൽ ലഭിക്കുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് അരി എന്ന പേരിൽ വിതരണംചെയ്യുന്നത്. റേഷൻ കടയിൽ കിട്ടുന്ന ചമ്പാ അരിയല്ല ഇത്. മറിച്ച്, ചാക്കരി എന്ന് നാട്ടിൽ പറയുന്ന അരിയാണ് നൽകുന്നത്. അല്ലാതെ, കൂടിയ ജയ അരി ഒന്നുമല്ല. ഇതേ അരിയാണ് 24 രൂപയ്ക്ക് സപ്ലൈക്കോ വഴി നൽകുന്നത്. ഇതേ അരിയാണ് നാല് രൂപയ്ക്ക് റേഷൻ കടവഴി നീല കാർഡുകാർക്കും 10.90 പൈസയ്ക്ക് വെള്ള കാർഡുകാർക്കും നൽകുന്നതും’, ജിആർ അനിൽ പറഞ്ഞു.കേരളത്തിൽ 14,250 കേന്ദ്രങ്ങളിൽ റേഷൻ കടകളുണ്ട്. ഈ രീതിയിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന സംവിധമുള്ള സാഹചര്യത്തിലാണ് തൃശ്ശൂരിനെ ഇങ്ങ് എടുക്കാൻവേണ്ടി അരി വിതരണം നടത്തുന്നത്. സർക്കാരിന് കേന്ദ്രം നൽകാനുള്ള തുക നൽകുന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ കണ്ണഞ്ചിപ്പിക്കുന്ന വികസന ക്ഷേമ പദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാക്കുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

https://youtu.be/d_rNWLPkAVs

 

Leave A Reply

Your email address will not be published.