മലയാളി സിനിമാപ്രേമികൾ ഈ വർഷം ഏറ്റവും കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. വിൽപ്പനയിൽ റെക്കോർഡുകൾ തീർത്ത ഒരു ജനപ്രിയ നോവലിൻറെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് ചിത്രത്തിൻറെ പ്രധാന യുഎസ്പി. ഒപ്പം അത് സംവിധാനം ചെയ്യുന്നത് ആരെന്നതും പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് ആരെന്നതും പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ച ഘടകങ്ങളാണ്. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സിസംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പ്രഭാസാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. പൃഥ്വിരാജിന്റെ ഗെറ്റപ്പാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം.
പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കഥ പറയാൻ കാത്തിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.പൃഥ്വിരാജിന് ആശംസകൾ നേർന്നുകൊണ്ട് തെലുങ്ക് സൂപ്പർതാരം പ്രഭാസ് ആണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റർ പങ്കുവച്ചത്. നജീബിൻറെ രൂപഭാവങ്ങളിൽ നിൽക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. മണലാര്യത്തിൽ ജീവിതം തളയ്ക്കപ്പെട്ടുപോയ കഥാപാത്രത്തിൻറെ ദൈന്യതയുടെ ആവിഷ്കാരമാണ് ബ്ലെസിലും പൃഥ്വിയും ചേർന്ന് നടത്തിയിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
എന്നാൽ ഇപ്പോൾ തന്നെ പ്രേക്ഷകർക്ക് വലിയ ആവേശം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,.