ക്ഷേമപെൻഷൻ രണ്ടാം ഗഡു 3200വീതം ആരംഭിച്ചു

0

ക്ഷേമപെൻഷൻ രണ്ടാം ഗഡു 3200വീതം 1മുതൽ അക്കൗണ്ടിലേക്ക് ഏതു എന്നും പറയുന്നു എന്നാൽ അത് നടന്നുകൊണ്ടിരിക്കുന്നു , ചിലരുടെ അക്കൗണ്ടിൽ പണം എത്തി , ക്ഷേമപെൻഷൻ സ്വീകരിക്കുന്ന 1.94 ലക്ഷം പേർക്ക് കേന്ദ്രവിഹിതത്തിന്റെ വിതരണം വീണ്ടും മുടങ്ങി. കേന്ദ്രസർക്കാരിന്റെ പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ സാങ്കേതികത്തകരാർ കാരണമാണിതെന്ന് സംസ്ഥാനസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ചയോടെ പരിഹരിക്കാനാണ് ശ്രമം. മുമ്പും ഇത്തരം തടസ്സംനേരിട്ടിരുന്നു.വാർധക്യകാല പെൻഷൻ,

 

 

വിധവാപെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നീ മൂന്നിനങ്ങളിൽ സംസ്ഥാനത്തെ 6.3 ലക്ഷം പേർക്കാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. 1600 രൂപയിൽ 200 മുതൽ 500 രൂപവരെയാണ് കേന്ദ്രവിഹിതം. ബാക്കി സംസ്ഥാനവിഹിതവും. കേന്ദ്രവിഹിതം സംസ്ഥാനസർക്കാർ മുൻകൂറായി അനുവദിക്കും. പിന്നീട് ഇത് കേന്ദ്രം അനുവദിക്കും.. ഇത്തവണ സംസ്ഥാനസർക്കാർ പണം നൽകിയെങ്കിലും ഇതിലെ സാങ്കേതികത്തടസ്സങ്ങൾ കാരണമാണ് വിതരണം മുടങ്ങിയത്. ഇവർക്ക് സംസ്ഥാനസർക്കാരിന്റെ വിഹിതം ലഭിച്ചിട്ടുണ്ട്.900 കോടിയാണ് ഇതിന് വേണ്ടത്. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത് ഉൾപ്പടെയുള്ള ചെലവുകൾക്കായി ചൊവ്വാഴ്ച പൊതുവിപണിയിൽ നിന്ന് 5000 കോടി സമാഹരിച്ചിരുന്നു. ഇനിയും 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. കുടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/im7YnIU0Tts

Leave A Reply

Your email address will not be published.