വീട്ടിൽ ഫ്രിഡ്ജ് ഉള്ളവർക്ക് KSEB അറിയിപ്പ് കറന്റ് ബില്ല് ഇരട്ടിയാകും. വൈദ്യുതി ചാർജ് കൂട്ടുന്നു എന്നുകേട്ട് വിഷമിച്ചിരിക്കുന്നവർ ധാരാളമുണ്ട്. കറൻറ് ബിൽ ഷോക്കടിപ്പിക്കുന്നു എന്ന പരാതിയാണ് കൂടുതൽ പേർക്കും. കടുത്ത വേനലാവുമ്പോഴേക്കും വൈദ്യുതി ഉപഭോഗം കൂടുക സ്വാഭാവികമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കാനും അനാവശ്യ പണച്ചെലവ് ഒഴിവാക്കാനും കഴിയും.വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികൾ വാങ്ങുമ്പോൾ നിലവാരമുള്ളതുമാത്രം തിരഞ്ഞെടുക്കുക. ആവശ്യത്തിനുമാത്രം വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക. പീക് ലോഡ് സമയത്ത് കൂടുതൽ വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. ഉപയോഗശേഷം ലൈറ്റും ഫാനും ടി.വിയും അതുപോലുള്ള മറ്റ് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്.
തകരാറിലായ ഉപകരണങ്ങൾ പ്രവർത്തനം പൂർണമായി നിലക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയർ ചെയ്തോ പുതിയവ വാങ്ങിയോ ഉപയോഗിക്കുക. ഓർക്കുക, ഒരു യൂനിറ്റ് വൈദ്യുതി ലാഭിക്കുന്നത് രണ്ടു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് തുല്യമാണ്. കാരണം, ഒരു യൂനിറ്റ് വൈദ്യുതി ഉപഭോക്താവിൻറെ പക്കലെത്തിക്കാൻ രണ്ടു യൂനിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കേണ്ടിവരുന്നുണ്ട്.ടി.വിയും റഫ്രിജറേറ്ററും ഇല്ലാത്ത വീടുകൾ കുറവാണ്. ടി.വി കാണുമ്പോൾ ഒരു ലൈറ്റും ഫാനും കൂടി പ്രവർത്തിപ്പിക്കാറുണ്ട്. പല വീടുകളിലും ട്യൂബോ 60വാട്ടിൻറെ സാധാരണ ബൾബോ ആകാം. ഈ രീതിയിൽ ലൈറ്റും ഫാനും ഉൾപ്പെടെ അഞ്ചു മണിക്കൂർ ടി.വി കാണുന്നതിനുമാത്രം ഒരു യൂനിറ്റ് വേണം. ദിവസവും 10 മണിക്കൂർ ടി.വി കണ്ടാൽ അതുമാത്രം രണ്ടു യൂനിറ്റ് കറൻറാവും. റഫ്രിജറേറ്റർ ഒരു ദിവസം മുക്കാൽ യൂനിറ്റ് മുതൽ ഒരു യൂനിറ്റ് വരെ ഉപയോഗിക്കും. കംപ്രസർ കേടാണെങ്കിൽ അത് അതിലും കൂടുതലാകും. എന്നാൽ ഈ കാര്യങ്ങൾ എല്ലാം വളരെ ശ്രദ്ധയോടെ ഉപയോഗിക്കണം , കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/hAYF0Hz_I9k