നേര് സിനിമയിലെ വില്ലൻ എല്ലാവർക്കും പരിചയം ഇല്ലാത്ത ഒരു വില്ലൻ തന്നെ ആണ് , ദൃശ്യം എന്ന സിനിമയിലെ വില്ലൻ ആയി സാദൃശ്യം ഉള്ള ഒരു വ്യക്തി തന്നെ ആണ് , നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ പോസ്റ്ററിൽ പോലും വെളിപ്പെടുത്താതെ കാത്തുവച്ചൊരു സർപ്രൈസ് കഥാപാത്രമുണ്ട്. ശങ്കർ ഇന്ദുചൂഢൻ എന്ന യുവതാരം ചെയ്ത മൈക്കിൾ എന്ന കഥാപാത്രം. നേര് കണ്ടിറങ്ങിയവരെല്ലാം മൈക്കിളിനെ ശപിച്ചിട്ടുണ്ടാകാം അത്രയ്ക്കായിരുന്നു ഇന്ദുചൂഢന്റെ പ്രകടനം. നേരിന്റെ സെറ്റിൽ എല്ലാവരും ശങ്കറിനെ വിളിച്ചത് ഇന്ദുചൂഢൻ എന്നാണ്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് കഥാപത്രമായ ഇന്ദുചൂഢന്റെ പേരുള്ള താരത്തെ ലാലും സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്ന് ശങ്കർ പറയുന്നു. മോഹൻലാൽ വിജയമോഹൻ എന്ന കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുന്നതും ഷൂട്ട് കഴിയുമ്പോൾ തിരിച്ച് മോഹൻലാൽ ആയി മാറുന്നതും കണ്ടു വിസ്മയിച്ചിരുന്നിട്ടുണ്ട്.
മലയാളസിനിമയുടെ ചരിത്രത്തിൽ വലിയൊരു കാലഘട്ടത്തിലെ പ്രധാന നടന്മാരോടൊപ്പം അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു എന്നാണ് ശങ്കർ പറയുന്നത്. നേരിൽ ഒരു പ്രധാന വേഷത്തിലെത്താൻ കാരണമായ ജീത്തു ജോസഫ്, മോഹൻലാൽ, ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. സൈബർ നിയമത്തിൽ ഉപരിപഠനം നടത്തിയ തനിക്ക് സിനിമയിൽ തന്നെ തുടരണം എന്നാണ് ആഗ്രഹമെന്നും ശങ്കർ ഇന്ദുചൂഡൻ അഭിമുഖത്തിൽ പറഞ്ഞു. . ജീത്തു ജോസഫ് എന്ന സംവിധായകന്റെ മോഹൻലാൽ സർ നായകനാകുന്ന ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്യുക എന്നത് ഒരു നടൻ എന്ന നിലയിൽ ഏറ്റവും വലിയ അവസരമാണ്. ജീത്തു സാർ ലോകം മുഴുവൻ എല്ലാവരും ശ്രദ്ധിക്കുന്ന ഫിലിം മേക്കറാണ്. അദ്ദേഹത്തിന്റെ ദൃശ്യം കണ്ടു ഞാൻ ത്രില്ലടിച്ചിട്ടുണ്ട് എന്നും പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,