പെൻഷൻവാങ്ങുന്നവർക്കുള്ള മുന്നറിയിപ്പ് പെൻഷൻ കൈകളിൽ

സാമൂഹിക സുരക്ഷാ പെൻഷൻ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു മാർച്ച്‌ 15 ന്‌ വിതരണം ആരംഭിക്കുമെന്ന്‌ ധനമന്ത്രി . മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, ഏപ്രിൽ മുതൽ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കുകയാണ്‌. കേന്ദ സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌ തുടരുകയാണ്‌. നികുതി വിഹിതവും മറ്റ്‌ വരുമാനങ്ങളും നിഷേധിച്ചും, അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ്‌ ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി.

 

 

ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക്‌ ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ്‌ സംസ്ഥാനം മുന്നോട്ടുപോകുന്നത്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക്‌ അടിയന്തിര പ്രാധാന്യത്തിൽതന്നെ പരിഹാരം ഉണ്ടാക്കാനും, ക്ഷേമ പെൻഷൻ കുടിശിക വീട്ടാനുള്ള തുകയും ഇതിൽ നിന്ന് സർക്കാർ കണ്ടെത്തുമെന്നത് 58 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് നേട്ടമാകും. ഏകദേശം 900 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിന് വേണ്ടത്.ഈ മാസം ആറിനാണ് 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തെ കേന്ദ്ര സർക്കാർ അനുവദിച്ചത്. സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിലായിരുന്നു അത്. മൊത്തം 26,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കുടുതൽ അറിയാൻ വീഡിയോ കാണുക

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article