വീട്ടിൽ മതിൽ കെട്ടാൻ വേണ്ടാ നിയമവശങ്ങൾ സ്വന്തം വീടിന്റേയോ സ്ഥലത്തിന്റേയോ അതിർത്തിയോട് ചേർന്ന് മതിൽ കെട്ടാൻ സർക്കാരിന്റേയോ തദ്ദേശ സ്ഥാപനത്തിന്റേയോ ആവശ്യമുണ്ടോ ഇല്ല എന്ന് പറയാൻ വരട്ടെ ചില സാഹചര്യങ്ങളിൽ ഇത്തരം അനുവാദം ആവശ്യമായി വരാറുണ്ട്. നിങ്ങൾ മതിൽ കെട്ടാൻ ഉദ്ദേശിക്കുന്ന അതിർത്തിയോട് ചേർന്ന് പൊതുസ്വത്തായിട്ടുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ,അതായത് പബ്ലിക് റോഡോ, ജലാശയമോ ഉണ്ടെങ്കിൽ സ്ഥലം ഉൾപ്പെടുന്ന അധികാര പരിധിയിൽ നിന്ന് കോർപ്പറേഷൻ,മുൻസിപ്പാലിറ്റി,പഞ്ചായത്ത്അനുമതി വാങ്ങേണ്ടത് അത്യാവശ്യമാണ്. പ്രകാരമാണ് ഇവ പറയുന്നത്.rule 71 പ്രകാരം മതിലിന്റെ പണി പൂർത്തിയായതിന് ശേഷം സ്ഥലം ഉടമ ഉത്തരവാദിത്തപ്പെട്ട കോർപ്പറേഷൻ,
മുൻസിപ്പാലിറ്റി,പഞ്ചായത്ത് ഉദ്യോഗസ്ഥന് completion റിപോർട്ട് കൊടുക്കേണ്ടതാണ്.ഇനി അഥവാ പെർമിറ്റ് എടുക്കാതെയാണ് മതിൽ കെട്ടാൻ തുടങ്ങിയതെങ്കിൽ ആരെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുമ്പാകെ പരാതി നൽകിയാൽ ഉടൻ തന്നെ സ്റ്റോപ് മെമ്മോ കിട്ടും.പൊതുവഴി യോട് ചേർന്ന് നമ്മുടെ സ്ഥലത്ത് മതിൽ നിർമ്മിക്കുമ്പോൾ സ്ഥലം വിടേണ്ട ആവശ്യമില്ല . പക്ഷെ പൊതു വഴിയോട് ചേർന്ന് മതിൽ നിർമ്മിക്കുന്നതിന് സെക്രട്ടറിയുടെ അനുവാദം വാങ്ങണം. പൊതു വഴിയോട് ചേർന്ന് മതിൽ കെട്ടുമ്പോൾ പൊതുവഴി കയ്യേറി മതിൽ കെട്ടാൻ പാടില്ല. കൂടാതെ പൊതു തെരുവിലേക്ക് തുറക്കുന്ന രീതിയിൽ ഗേറ്റ് സ്ഥാപിക്കാൻ പാടില്ല. അതുപോലെ രണ്ടു തെരുവുകളുടെ മൂലയിൽ മതിൽ നിർമ്മിക്കുമ്പോൾ അത് ചാമ്പ്ര രൂപത്തിൽ വേണം നിർമ്മിക്കേണ്ടത്.മതിലോ വേലിയോ നിർമ്മിക്കുന്നവർ അറിയാതെ പോകരുത് തടവും പിഴയും പൊളിച്ച് പണിയുന്നവർക്കും പണികിട്ടും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/vG7LbKLJtv8