ശിവന് അനുഗ്രഹം ഈ വഴിപാട് സർവ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും സവിശേഷമായി ശനി ,സൂര്യൻ, രാഹു പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നിവയുടെ ദശാപഹാര കാലങ്ങളിൽ പതിവായി ശിവനെ ഭജിക്കുകയാണെങ്കിൽ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകും പൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാർ പറയാറുള്ളത്ആഭിചാരദോഷം, അപസ്മാര ബാധ. ദുഷ്ട ഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. ശിവന് ഏറ്റവും പ്രിയപ്പെട്ടത് കൂവളത്തില കൊണ്ടുള്ള അർച്ചനയാണ്. ഒരു ഞെട്ടിൽ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തില ശിവൻറെ മൂന്ന് നേത്രങ്ങൾക്ക് സമാനമായാണ് കരുതുന്നത്. ഏഴ് ദിവസമോ. പതിനാല് ദിവസമോ, ഇരുപത്തൊന്ന് ദിവസമോ തുടർച്ചയായി ശിവന് കൂവളത്തില കൊണ്ട് അർച്ചന നടത്തണം ,
ശനിദശയോ ഏഴരശനി,കണ്ടകശനി മുതലായവയോ അനുഭവിക്കുന്നവർ പതിവായി ശനിയാഴ്ചകളിൽ ശിവക്ഷേത്ര ദർശനവും വഴിപാടുകളും നടത്തിയാൽ ദോഷ ശാന്തിയുണ്ടാകും. നീലശംഖു പുഷ്പം കൊണ്ട് അർച്ചന നടത്തുന്നത് ഏഴരശനി, കണ്ടകശനി, ശനിദശ മുതലായവ കൊണ്ടുള്ള ദോഷങ്ങൾ അകലുന്നതിന് ഉത്തമമാണ്. . ഗംഗ ശിവൻറെ ജടയിൽ പതിച്ച ശേഷമാണ് ഭൂമിയിലൂടെ പ്രവഹിക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. ഈ തത്വത്തെ ആധാരമാക്കിയാണ് ധാര നടത്തുന്നത്. ധാരാ തീർത്ഥം ഗംഗാ ജലമാണെന്നാണ് സങ്കല്പം. ധാര നടത്തി വരുന്ന തീർത്ഥം സേവിക്കുന്നത് ഏറെ ഉത്തമമാണ്. എന്നിങ്ങനെ വലിയ നേട്ടങ്ങൾ താനെ ആണ് ഇവർക്ക് ശിവഭഗവാന്റെ പ്രീതിലൂടെ നമ്മൾക്ക് ലഭിക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,