സന്നിധാനത്ത് പച്ചവെളിച്ചം പോലീസുകാർ വിളയാടുന്നൊ

ശബരിമലയിൽ പോലീസുകാർ മകര വിളക്ക് കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കായി നിലവിൽ ഒരുദിവസം നിയോഗിച്ചിരിക്കുന്നത് 3394 പോലീസുകാരെ. ഒരുസമയത്ത് 1132 പേരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുസേവനങ്ങൾക്കുമായി മൂന്നിടത്തുമായുള്ളത്.മൂന്നിടത്തുമായി 16,118 പേരാണ് ഡ്യൂട്ടിയിലുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് മകരവിളക്കുവരെയുള്ള ഒരു സീസണിലെ ആകെ പോലീസുകാരുടെ എണ്ണമാണ്.1850 പോലീസുകാരെയാണ് സന്നിധാനത്ത് ഒരുദിവസം സേവനത്തിന് നിയോഗിച്ചിരിക്കുന്നത്. ഇതിൽ ഒരുസമയം 617 പേർ ഡ്യൂട്ടിയിലുണ്ടാവും . പതിനെട്ടാം പടി, സോപാനം, നടപ്പന്തൽ, മാളികപ്പുറം, ശരംകുത്തി, മരക്കൂട്ടം മേഖലകളിലാണ് ഇവരുടെ ജോലി. പതിനെട്ടാംപടിയിലും കൊടിമരത്തിന് സമീപത്തുമായി ഒരുസമയം 50 പേരുണ്ടാവും.

 

 

ക്ഷേത്രത്തിന്റെ സോപാനത്തിൽ ഒരുസമയം 40 പേർ.ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന് മുൻപത്തെ വർഷം സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി 11,415 പോലീസുകാരെയാണ് വിന്യസിച്ചത്. കഴിഞ്ഞ വർഷം 16,070 ആയിരുന്നു. ഇത്തവണ 16,118 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഒരേ തരത്തിലാണ് എല്ലാ വർഷവും ഡ്യൂട്ടി നിശ്ചയിക്കുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് പോലീസുകാരിൽ നിന്നും അനാസ്ഥ മൂലം പലർക്കും മോശം അനുഭവം ഉണ്ടായി എന്നും പറയുന്നു , എന്നാൽ ഈ പ്രശനങ്ങൾ എല്ലാം പരിഹരിക്കാനും കഴിയാൻ ആണ് പോലീസ് നിർത്തിയിരിക്കുന്നത് , എന്നാൽ അയ്യപ്പന്മാർക്ക് നേരെ മോശം ആയി പെരുമാറി എന്ന വാർത്തകളും വന്നിരുന്നു , എന്നാൽ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥകൾ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article