പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഭാരത് വിനോദ് ഇനി ഓർമ

ആനക്കോട്ടയത്തിന്റെ സ്വന്തം കൊമ്പനും പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഭാരത് വിനോദ് ഇനി ഓർമ. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് വിനോദ് ഇന്ന് പുലർച്ചെ 1:30നാണ് ചരിഞ്ഞത്. രണ്ട് മാസമായി കുളമ്പുരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഏഴ് വർഷം മുൻപ് കോട്ടയം ഭാരത് ഗ്രൂപ്പിന്റെ ആനക്കൂട്ടത്തിൽ ചേർന്ന കൊമ്പൻ പിന്നീട് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അസമിൽനിന്ന് വെള്ളിമൺ ഓമനക്കുട്ടൻ പിള്ളയാണ് കൊമ്പനെ കണ്ടെത്തി കേരളത്തിൽ എത്തിച്ചത്. പിന്നീട് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ഉത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഭാരത് വിനോദ്.പുലർച്ചെ ഒരുമണിയോടെ രോഗം മൂർച്ഛിതോടെ കൊമ്പൻ്റെ സ്ഥിതി ഗുരുതരമാകുകയായിരുന്നു.

 

 

തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ നഷ്ടമായി. സോഷ്യൽ ഫോറസ്റ്ററി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി.ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു. കഴിഞ്ഞ 22 ദിവസമായി കുളമ്പ് രോഗത്തിനു ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ചരിഞ്ഞത്.നിരവധി ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഭാരത് വിനോദ്. വെറ്ററിനറി സർജനും ആന വിദ്ഗധനുമായ ഡോ.സാബു സി. ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ. എന്നാൽ ഈ ആനയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article