പെൻഷൻ കുടിശിക തീർത്തു വിതരണം ചെയ്യാൻ ഒരുങ്ങി സർക്കാർ

0

പെൻഷൻ കുടിശിക തീർത്തു കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ തുക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത് തീർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മോഹം നടന്നേക്കില്ല. നിലവിൽ ആറുമാസത്തെ കുടിശികയാണ് സർക്കാർ വീട്ടാനുള്ളത്. 58 ലക്ഷം ക്ഷേമ പെൻഷൻകാർ സംസ്ഥാനത്തുണ്ട്. ഇവർക്ക് ഓഗസ്റ്റിലെ പെൻഷൻ ഡിസംബറിൽ കൊടുത്തു. സെപ്റ്റംബർ മുതൽ ഫെബ്രുവരെയുള്ള പെൻഷൻ കൊടുക്കാനുണ്ട്. അതായത് 9,600 രൂപവീതം ഓരോരുത്തർക്കും ലഭിക്കാനുണ്ട്.
മൊത്തം 4,000 കോടിയിലേറെ രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടത്. നടപ്പുവർഷം പൊതുവിപണിയിൽ നിന്ന് എടുക്കാവുന്ന കടമെല്ലാം ഇതിനകം തന്നെ സംസ്ഥാന സർക്കാർ എടുത്തുകഴിഞ്ഞു. 28,000 കോടിയോളം രൂപയാണ് കടമെടുക്കാമായിരുന്നത്. ഇതുമുഴുവനും എടുത്തു. നടപ്പുവർഷം മാർച്ചിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ കുടിശികയെങ്കിലും കൊടുക്കാനുള്ള ശ്രമമാണ് ധനവകുപ്പ് നടത്തുന്നത്.സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി അവസാനിച്ചതിനാൽ പെൻഷൻ കമ്പനിക്ക് ഇനി കടമെടുക്കാനാവില്ല. അതുകൊണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് തുക സമാഹരിച്ച് വിതരണം ചെയ്യാനുള്ള ശ്രമമാണ് ധനവകുപ്പ് നടത്തുന്നത്. എന്നാൽ, ഇത്തരത്തിലെടുക്കുന്ന കടത്തിന് തിരികെ നൽകേണ്ട പലിശയെച്ചൊല്ലി തർക്കവും ഉയർന്നിട്ടുണ്ട്. 9.75 ശതമാനം പലിശയെങ്കിലും വേണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടത്. പരമാവധി 8.75 ശതമാനം തരാമെന്നാണ് ധനവകുപ്പിന്റെ തീരുമാനം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.