റേഷൻ കാർഡ് ഉള്ളവർക്ക് അറിയിപ്പ് 4രൂപയ്ക്ക് ഭാരത് അരിവിതരണം

0

റേഷൻ കടകൾ വഴിയുള്ള അരിവിതരണം വെട്ടിക്കുറച്ചിട്ടാണ് കേന്ദ്രം ഭാരത് അരി വിതരണം ചെയ്യുന്നതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. 10 രൂപ നിരക്കിൽ റേഷൻ കടയിലൂടെ വിതരണം ചെയ്യുന്ന അരിയാണ് പായ്ക്കറ്റിലാക്കി 29 രൂപ വിലയിട്ട് വിൽക്കുന്നതെന്നാണ് അവകാശവാദം. തൃശൂരിൽ മോദി വാഗ്ദാനം ചെയ്ത 29 രൂപയുടെ ഭാരത് അരിയുടെ വിതരണം പൊടിപൊടിക്കുകയാണ്. മുന്നറിയിപ്പുകളൊന്നുമില്ലാതെ കവലകളിൽ പ്രത്യക്ഷപ്പെടുന്ന വാഹനങ്ങളിലാണ് ഭാരത് അരി എത്തുന്നതും പ്രവർത്തകർ അത് വിതരണം ചെയ്യുന്നതും. അഞ്ച് കിലോയുടെ ഒരു ബാഗാണ് ഒരാൾക്ക് നൽകുക. 145 രൂപയാണ് വില. ഇതോടെ 29 രൂപയ്‌ക്ക് ഭാരത് അരി നൽകുമന്ന മോദി ഗ്യാരൻറി പൊള്ളയായ ഒരു വാഗ്ദാനമല്ലെന്ന് തൃശൂരിലെ ജനങ്ങൾക്ക് ബോധ്യമായി.

 

അടുത്ത ദിവസങ്ങളിൽ കേരളത്തിലെ മറ്റ് ജില്ലകളിലും ഭാരത് അരിയുടെ വിതരണം നടക്കും. ഭാരത് അരിയുടെ ബാഗിനൊപ്പം കടലപ്പരിപ്പും നൽകുന്നുണ്ട്. 60 രൂപ മാത്രമാണ് ഒരു കിലോ കടലപ്പരിപ്പിന്റെ വില. എഫ് സിഐ ഗോഡൗണുകളിൽ നിന്നും അരിയും കടലപ്പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്.കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലുള്ള നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻ്‍സിസിഎഫ്), കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെ‍ഡ് എന്നീ സഹകരണ സ്ഥാപനങ്ങൾ വഴിയും കേന്ദ്രജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ൽ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ വഴി കൂടിയാണ് ഭാരത് അരിയുടെ വിതരണം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.