ദർശന സായൂജ്യം നേടി ഭക്തർ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു

ശരണംവിളിയാൽ മുഖരിതമായ ലക്ഷക്കണക്കിന് ആളുകൾക്ക് ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ ഭൂഷിതനായ ഭഗവാൻ അയ്യപ്പന്റെ ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി തെളിഞ്ഞത്. ഇന്ന് മുതൽ അഞ്ച് ദിവസം വിളക്കുത്സവം നടക്കും.മകരജ്യോതി ദർശനത്തിനായി നാളുകളായി ശബരിമലയിൽ മഞ്ഞും വെയിലുമേറ്റ് കാത്തുകിടന്ന ഭക്തജന ലക്ഷങ്ങൾക്ക് ദർശന സായൂജ്യമേകി ഓരോ മിനിറ്റ് ഇടവിട്ട് മൂന്നു വട്ടമാണ് മാമലകൾക്കിടയിൽ മകരജ്യോതി തെളിഞ്ഞത്. ജ്യോതി ദർശനത്തിന് ശേഷം ആത്മസാക്ഷാത്കാരവുമായി അയ്യപ്പസ്വാമിമാരും മാളികപ്പുറങ്ങളും നിയന്ത്രങ്ങളോടെ മലയിറങ്ങിത്തുടങ്ങി.പന്തളം ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽ വെച്ച് സ്വീകരിച്ച ശേഷം സോപാനത്തിൽ വെച്ച് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. തുടർന്ന്, ശ്രീകോവിലിനുള്ളിൽ കൊണ്ടു പോയി. ശേഷം മഹാദീപാരാധന നടന്നു.

 

 

6.44നു തിരുനട തുറന്നു. അയ്യപ്പസ്വാമിയ്ക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി. വൈകാതെ അങ്ങ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഇതോടെ ശരണം വിളികളാൽ ശബരിമല മുഖരിതമായി.പന്തളം ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽ വെച്ച് സ്വീകരിച്ച ശേഷം സോപാനത്തിൽ വെച്ച് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. തുടർന്ന്, ശ്രീകോവിലിനുള്ളിൽ കൊണ്ടു പോയി. ശേഷം മഹാദീപാരാധന നടന്നു. 6.44നു തിരുനട തുറന്നു. അയ്യപ്പസ്വാമിയ്ക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി. വൈകാതെ അങ്ങ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. എന്നാൽ വലിയ ഭക്തജന തിരക്ക് തന്നെ ആണ് അവിടെ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article