ക്ഷേമപെൻഷൻ കുടിശ്ശിക മുഖ്യമന്ത്രി വിതരണം ചെയ്തു തുടങ്ങി

ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യും എന്നും പറയുന്നു , തിരഞ്ഞെടുപ്പിനുമുമ്പ് ക്ഷേമപെൻഷൻ കൊടുക്കാൻ സർക്കാരിന്റെ നെട്ടോട്ടം. കുടിശ്ശികയായ പെൻഷന്റെ ഒരു ഭാഗമെങ്കിലും കൊടുക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പുഘട്ടത്തിൽ കുടിശ്ശിക തുടരുന്നത് സർക്കാരിനെതിരായ വികാരമുണ്ടാക്കുമെന്ന് എൽ.ഡി.എഫ്. യോഗത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കൊടുത്തുതീർക്കാനാണ് ശ്രമിക്കുന്നതെന്നും അതിനുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.നിലയില്ലാക്കയത്തിലെന്ന പോലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ഇത്രയധികം കുടിശിക വന്നത്.

 

 

കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസർക്കാര് തൽക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. ഇതോടെ 2000 രൂപയുടെ കടപത്രം അടിയന്തരമായി ഇറക്കാൻ ധനവകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്. മസ്റ്ററിംഗ് പൂർത്തിയാക്കിയ 50 ലക്ഷത്തോളം പേരാണ് പെൻഷൻ പട്ടികയിൽ നിലവിലുള്ളത്. കേന്ദ്ര നടപടിയിൽ താൽകാലിക ആശ്വാസം ആയെങ്കിലും സാമ്പത്തിക വർഷാവസാന ചെലവുകൾ സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരുകയാണ്, ഈ മാസം തന്നെ പെൻഷൻ തുക വിതരണം ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article