വിയർപ്പ് നാറ്റവും കക്ഷത്തിലെ കറുപ്പും ഒരുമിച്ചു മാറ്റാം

മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വിയർപ്പ് നാറ്റം. പ്രത്യേകിച്ച് വേനൽകാലമായതിനാൽ ഈ പ്രശ്‌നംകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും.ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ചർമത്തിലെ വിയർപ്പുഗ്രന്ഥികൾ(അപ്പോക്രിൻ, എക്രിൻ ഗ്രന്ഥികൾ) കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയർപ്പ് ബാഷ്പീകരിക്കാനായി കൂടുതൽ താപം ഉപയോഗിക്കപ്പെടുമ്പോൾ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയർപ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. സത്യത്തിൽ വിയർപ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയർപ്പ് ചർമോപരിതലത്തിൽ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ദുർഗന്ധമുണ്ടാകുന്നത്.

 

 

വിയർപ്പ് ചർമത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതൽ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ ഉത്പാദിപ്പിക്കുമ്പോഴാണ് വിയർപ്പുനാറ്റം അസഹ്യമാകുന്നത്. പാരമ്പര്യമായും രോഗങ്ങൾ മൂലവും അമിതമായി വിയർക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകൾ കഴിക്കുമ്പോൾ വിയർപ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികിൽസയെടുക്കാനും വൈദ്യനിർദേശം തേടാനും ശ്രദ്ധിക്കണം. എന്നാൽ നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു വിദ്യ ആണ് ഇത് , വളരെ നാച്ചുറൽ ആയി തന്നെ നമ്മൾക്ക് ഈ പ്രശനം പരിഹരിക്കാനും കഴിയും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article