മക്കള്‍ക്കൊപ്പം മോദിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

0

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിൽ എത്തിയേക്കാൻ സാദ്ധ്യത. ജനുവരി 17ന് ഗുരുവായൂരിൽ പ്രധാനമന്ത്രി എത്തിയേക്കുമെന്നാണ് റിപ്പോ‌ർട്ട്. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദി വീണ്ടും തൃശൂരിൽ എത്തുന്നത്. സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്രം കേരള പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതേ തുടർന്ന് ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് സുരേഷ് ഗോപി. ഇളയ മക്കളായ ഭാവ്‌നി, മകൻ മാധവ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. മോദി തൃശൂരിൽ എത്തിയപ്പോഴായിരുന്നു ഇത്.

 

 

നേരത്തെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം ഡൽഹിയിൽ എത്തിയാണ് ക്ഷണക്കത്ത് നൽകിയത്. ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. ശ്രയേസ് മോഹനാണ് വരൻ. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിവാഹ റിസപ്ഷൻ നടക്കും. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇക്കഴിഞ്ഞ ജനുവരി മൂന്നിന് പ്രധാനമന്ത്രി തൃശൂരിൽ എത്തിയിരുന്നു. മഹിള മോർച്ച സംഘടിപ്പിച്ച സ്ത്രീ സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മോദി എത്തിയത്. തൃശൂരിൽ എത്തിയ മോദി സുരേഷ് ഗോപി, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിള മോർച്ച അദ്ധ്യക്ഷൻ അഡ്വ നിവേദിത എന്നിവരുമായി റോഡ് ഷോ നടത്തിയിരുന്നു. ഈ വർഷം പ്രധാനമന്ത്രി ആദ്യം നടത്തിയ റോഡ് ഷോയും തൃശൂരിലേതായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.