ബാങ്കിങ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരണോ നിങ്ങൾ. അവർക്കായിത ഒരു സന്തോഷ വാർത്ത. തൃശ്ശൂർ ആസ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും സ്ഥിരനിയമനം ലഭിച്ചേക്കാം. കേരളം, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുള്ളത്. കൂടാതെ
വാർഷിക ശമ്പളം: 4.86-5.04 ലക്ഷ രൂപ.
യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദവും ബാങ്ക്/ എൻ.ബി. എഫ്.സി/ ധനകാര്യസ്ഥാപനങ്ങ ളിലെ ഒരുവർഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. കരാർ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ അസിസ്റ്റന്റ് മാനേജരായി (സ്റ്റെയിൽ I) സ്ഥിരനിയമനത്തിന് പരിഗണിക്കും. പ്രായം: 28 വയസ്സ് (എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ ഇളവ് ലഭിക്കും).
തിരഞ്ഞെടുപ്പ് : ഓൺലൈൻടെസ്റ്റ്/പേഴ്‌സണൽ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.അപേക്ഷാഫീസ്: എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് 200 രൂപ. മറ്റുള്ളവർക്ക് 500 രൂപ.
അപേക്ഷ:ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 22.
2. ലോവർ ഡിവിഷൻ ക്ലർക്ക് ആവാൻ അവസരം
സൈനിക് സ്കൂൾ കഴക്കൂട്ടം LDC (ലോവർ ഡിവിഷൻ ക്ലർക്ക്) തസ്തികയിലേക്ക് പ്രതിമാസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ഒക്ടോബർ 22 ന് രാവിലെ 10:00 മണിക്ക് ഒരു വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒരു പ്രവൃത്തി ദിവസത്തേക്ക് 700/- രൂപയാണ് വേതനം. അപേക്ഷകർക്ക് 2025 ഒക്ടോബർ 01 ന് 21 വയസ്സിനും 50 വയസ്സിനും ഇടയിലായിരിക്കണം പ്രായം. കുറഞ്ഞ യോഗ്യത മെട്രിക്കുലേഷനോ തത്തുല്യമോ ആണ്, കൂടാതെ മിനിറ്റിൽ 40 വാക്കുകൾ ടൈപ്പിംഗ് വേഗതയും MS Office-ൽ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
ബി.എ./ബി.എസ്‌സി./ബി.കോം. ബിരുദമുള്ളവർക്കും ഡാറ്റാ എൻട്രിയിൽ പരിചയമുള്ളവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവർക്കും മുൻഗണനയുണ്ടാകും. ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൽ സൈനിക് സ്കൂൾ കഴക്കൂട്ടം എന്ന പേരിൽ എടുത്ത 500/- രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും ഇന്റർവ്യൂവിന് വരുമ്പോൾ നിർബന്ധമായും കൊണ്ടു വരേണ്ടതാണ്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്തയോ മറ്റ് അലവൻസുകളോ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സൈനിക സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.






Be First to Comment