തൃശ്ശൂരിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നടിയും നർത്തകിയുമായ ശോഭന പങ്കെടുത്തതോടെ സൈബർ സഖാക്കൾ തലങ്ങും വിലങ്ങും അറ്റാക്ക് തുടരുകയാണ് ,ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായായ ശോഭനയ്ക്ക് വേണ്ടി എട്ട് ലക്ഷം രൂപയാണ് പിണറായി സർക്കാർ ചെലവാക്കിയത് എന്നൊക്കെ വെളിപ്പെടുത്തി നഷ്ടപെട്ട കണക്കുകൾ എടുത്തു പറയുകയാണ് സൈബർ സഖാക്കൾ .മുഖ്യമന്ത്രിയുടെ പരിപാടിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്നു ശോഭന എന്ന് തന്നെ പറയാം. മുഖ്യമന്ത്രിക്കൊപ്പം നിന്ന് സെൽഫി എടുക്കുകയും, വേദിയിൽ നിറഞ്ഞ് നിൽക്കുകയും ചെയ്ത താരം, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുകയും നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തതോടെയാണ് സൈബർ സഖാക്കൾ ഒന്നടങ്കം നടിക്കെതിരെ രംഗത്ത് വന്നത്.അതുകൊണ്ട് തന്നെ കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡറെ രണ്ടാം പതിപ്പിൽ പങ്കെടുപ്പിക്കാനും സാധ്യത കുറവാണ്.
ശോഭനയെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും മാറ്റിയേക്കും എന്ന തരത്തിലും റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിനിടെ, കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സർക്കാർ ആകെ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണെന്ന് റിപ്പോർട്ട്. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. കേരളീയം തീർന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്പോൺസർമാരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല.2023 നവംബർ 1 നു ആണ് കേരളീയത്തിന് തുടക്കം കുറിച്ചത്. കേരളം കടക്കെണിയിൽ മുങ്ങിയിരിക്കുമ്പോഴാണ് സർക്കാർ ലാവിഷായി കേരളീയം നടത്തിയത്. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലും സൈബർ ഇടങ്ങളിലും ചർച്ച ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,