കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർഥി ഷാഫി പാലക്കാട് നിന്നും വടകരയിലേക്ക് എത്തി

ഷാഫി പാലക്കാട് നിന്നും വടകരയിലേക്ക് അപ്രതീക്ഷിതമായ ആശയക്കുഴപ്പങ്ങളാണ് കോൺഗ്രസിനകത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്നത്. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോവുകയും ബിജെപിക്ക് വേണ്ടി ചാലക്കുടിയിൽ മത്സരിക്കുകയും ചെയ്യുമെന്നായതോടെ തൃശൂരിൽ കെ മുരളീധരനെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു കോൺഗ്രസ്.എന്നാലീ സ്ഥാനാർത്ഥിത്വ മാറ്റങ്ങളിൽ കെ മുരളീധരനും ഷാഫി പറമ്പിലിനും ഒരുപോലെ അതൃപ്തിയാണുള്ളത്. കെ മുരളീധരന് അതൃപ്തിയുള്ളതായി നേരത്തെ തന്നെ വാർത്ത വന്നിരുന്നു. എങ്കിലും എവിടയെും മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പാലക്കാട് വിടാൻ മനസില്ലാത്തതിനാൽ പാർട്ടി തീരുമാനത്തിൽ ഷാഫി പറമ്പിലും അതൃപ്തനാണെന്ന വാർത്തയാണ് വരുന്നത്.

 

 

പാലക്കാട് വിടുകയെന്നതിലാണ് അതൃപ്തി, എന്നാൽ പാർട്ടി പറയുന്ന സീറ്റിൽ മത്സരിക്കും എന്നതാണ് നിലപാട്. നിലവിൽ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുന്നതിനായി ദില്ലിയിൽ കെ സി വേണുഗോപാലിൻറെ വസതിയിൽ സംസ്ഥാന നേതാക്കളുടെ യോഗം നടക്കുകയാണ്. എന്തായാലും ഈ യോഗത്തിന് ശേഷം ഔദ്യോഗികമായ തീരുമാനം പാർട്ടി അറിയിക്കുമെന്നാണ് കരുതുന്നത്. സ്ഥാനാർത്ഥിത്വത്തിൽ വന്ന പുതിയ മാറ്റങ്ങൾ എല്ലാ അതൃപ്തിക്കും മുകളിൽ അങ്ങനെ തന്നെ മുന്നോട്ടുപോകുമെന്ന് തന്നെയാണ് സൂചന. ഇലക്ഷൻ പ്രചാരണത്തിനിടെ ഇടയിൽ ആണ് എല്ലാ സ്ഥാനാർത്ഥികളും , സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുന്ന ഒരു കാര്യം തന്നെ ആണ് ഇത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article