കലികാലത്തിലെ സർവ്വ ദോഷങ്ങളും മാറ്റാൻ പ്രാപ്തിയുള്ളതാണ് ഈ മഹാമന്ത്രത്തിന്. ഇഹലോകത്തിലും പരലോകത്തിലും ഐശ്വര്യവും ശാന്തിയും ലഭിക്കുന്നതിന് ഈ മന്ത്ര ജപം ഉത്തമമാണ്. ഈ മന്ത്രം വെറും 3 വാക്കുകളാൽ നിറഞ്ഞതാണ്. ഈ മന്ത്രം ചൊല്ലുന്നത് കൊണ്ട് മനസ്സിനെ ഏകാഗ്രമാക്കാനും അതിനെ നമ്മുടെ അധീനതയിലാക്കാനും സഹായിക്കും. ഏകാഗ്രമായ മനസ്സ് മോക്ഷ പ്രാപ്തിയിലെത്താൻ ഏറ്റവും ആവശ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഈ മന്ത്രജപത്തിലൂടെ അത് സാധ്യമാകുന്നുമെന്നാണ് ഗുരുക്കന്മാർ പറയുന്നത്. മാത്രമല്ല ഈ മന്ത്രജപത്തിലൂടെ എല്ലാ പ്രതിസന്ധികളും ദോഷങ്ങളും മാറുകയും അതുപോലെ പൂർവ്വകാല ദോഷങ്ങളും മറ്റു കർമ്മദോഷങ്ങളും മാറ്റി നല്ല കർമ്മങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിക്കുന്നു. സകല കലികാല ദോഷങ്ങളും മാറ്റി മോക്ഷപദത്തിലേക്ക് എത്തുവാൻ ഈ മന്ത്രം ദിവസവും ജപിക്കുന്നതിലൂടെ കഴിയും. ദീർഘായുസിനും രോഗശാന്തിക്കും വളരെ ഫലപ്രദമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം.
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. വളരെ ശക്തിയുള്ള മന്ത്രാമാണിത്. ദിവസവും 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് വേഗത്തിൽ ഫലം വേഗമാക്കും. ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഇതിൽ ഭഗവാൻ പരമശിവനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. മൃത്യുഞ്ജ മന്ത്രം അറിഞ്ഞിരുന്നത് മാർഖണ്ഡേയ ഋഷിക്കു മാത്രമായിരുന്നു. ദക്ഷശാപ ഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയ ഋഷി മഹാമൃതുഞ്ജയ മന്ത്രം ദക്ഷ പുത്രിയായ സതിക്ക് നൽകി. ഇതേത്തുടർന്നാണ് രഹസ്യമായിരുന്ന മന്ത്രം പുറത്തറിഞ്ഞത്. ഏത് കാര്യവും നേടാം 1 ദിവസം കൊണ്ട് |ആയുധവടുക മഹാമന്ത്രം കൂടുതൽ അറിയാൻ വീഡിയോ കാണുക ,