റിസർവ് ബാങ്കിന്റെ നടപടി ബാങ്ക് ഇടപാടുകൾ ഉള്ളവർക്ക് 3 അറിയിപ്പെത്തി

0

റിസർവ് ബാങ്കിന്റെ നടപടി റിസർവ് ബാങ്കിന്റെ നടപടി ബാങ്ക് ഇടപാടുകൾ ഉള്ളവർക്ക് 3 അറിയിപ്പെത്തി ഫെബ്രുവരി 29 ന് ശേഷം വാലറ്റിലും അക്കൗണ്ടുകളിലും പേടിഎം പേമന്റ്‌സ് ബാങ്ക് പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് റിസർവ് ബാങ്ക് ഉത്തരവിട്ടത്. ഇതോടെ ഫെബ്രുവരി 29 ന് ശേഷം യുപിഐ പണമിടപാടുകൾ, ഫണ്ട് ട്രാൻസ്ഫറുകൾ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവ നടത്താൻ പേടിഎം പേമന്റ്‌സ് ബാങ്കിന് സാധിക്കാതെ വരും. എന്നാൽ പലിശ, കാഷ്ബാക്കുകൾ, റീഫണ്ടുകൾ തുടങ്ങിയവ ഏത് സമയവും നൽകാം.ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ,

 

പ്രീപെയ്ഡ് സംവിധാനങ്ങൾ, ഫാസ്റ്റ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയൽ പണം പിൻവലിക്കുന്നതിനും ബാലൻസ് ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല.പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കാൻ 2022 മാർച്ചിൽ തന്നെ റിസർവ് ബാങ്ക് പേടിഎം പെമന്റ് ബാങ്കിന് നിർദേശം നൽകിയിരുന്നതാണ്. എന്നാൽ വിവിധ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം തുടർച്ചയായി ചട്ടലംഘനങ്ങൾ നടത്തിയതാണ് പുതിയ ഉത്തരവിറക്കുന്നതിന് വഴിവെച്ചത്. അതേസമയം കൃത്യമായ കാരണങ്ങൾ എന്താണെന്ന് റിസർവ് ബാങ്ക് വിശദമാക്കിയിട്ടില്ല. 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എം അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.റിസർവ് ബാങ്കിന്റെ നടപടി ബാങ്ക് ഇടപാടുകൾ ഈ കാര്യങ്ങൾ പുതിയ അറിയിപ്പ് തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,

 

https://youtu.be/ohzWav4dZgk

 

Leave A Reply

Your email address will not be published.