കോടീശ്വരരാകും പൂയം നക്ഷത്രം പൂയം നക്ഷത്രജാതർ വിദ്യയും ധനവും ഉളളവരും എപ്പോഴും പ്രസന്നമായ മുഖവും കർമ്മകുശലത്വവും ഇവരുടെ വിശേഷങ്ങൾ തന്നെ. ധാർമ്മിക കാര്യങ്ങളിലും അദ്ധ്യാത്മിക കാര്യങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ഇവർക്കു താല്പര്യം ഉണ്ടായിരിക്കും ഉയർന്ന വിദ്യാഭ്യാസമുളളവരെക്കാൾ പൊതുവിജ്ഞാനം ഈ നക്ഷത്രക്കാരിൽ കാണാം. ഇവർ ഏകാന്ത പ്രിയരും പ്രകൃതിസൗന്ദര്യത്തിൽ തല്പരരും ആണ്. ഗൃഹതുരത്വം ഇവരുടെ പ്രത്യേകതയാണ്. സ്വഗൃഹത്തിൽ നിന്നും മാറി നില്ക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ഗൃഹം മാത്രമല്ല തന്റെ അമ്മയോടും തന്റേതായ എല്ലാ വസ്തുക്കളോടും പ്രത്യേക മമത കാണിക്കും. പൂയം നക്ഷത്രത്തിന്റെ രാശ്യാധിപൻ ചന്ദ്രൻ ആകയാലും കർക്കിടകം ജലരാശി ആയതിനാലും അഞ്ചാംഭാവത്തിൽ ചന്ദ്രന് നീചം ഭവിക്കുന്നതിനാലും ചഞ്ചലസ്വഭാവക്കാരായിരിക്കും.
ദേവപൂജയിലും, അശരണരെ രക്ഷിക്കുന്നതിലും താല്പര്യം പ്രകടിപ്പിക്കും. സഹോദരഗുണവും ഭൂമിയിൽ നിന്നുളള ഗുണവും ഇവർക്കു കുറഞ്ഞിരിക്കും. രോഗപ്രതിരോധ ശക്തി കുറവായിരിക്കും. ഭക്ഷണപ്രിയരാകയാൽ ദഹനക്കേട് കൂടെക്കൂടെ ഉണ്ടാവും. നല്ല സംഭാഷണ ചാതുര്യവും ലക്ഷ്യപ്രാപ്തിയിലെത്താനുളള കഴിവും ഇവർക്കുണ്ട്. കർക്കിടകം രാശിയുടെ പ്രതീകം ഞണ്ടാണ്. ഈ ജീവിയുടെ സ്വഭാവം പോലെ ഇവർ ലക്ഷ്യത്തെ മുറുകെപ്പിടിക്കും. കാലത്തിനനുകൂലമല്ലാത്ത സമ്പ്രദായത്തെ മാറ്റി പരിഷ്കരിക്കാൻ ശ്രമിക്കും. ശത്രുക്കളിൽ നിന്നും വഴുതി രക്ഷപ്പെടും. എതിർപ്പുകളെ മാനമായി തന്നെ പ്രകടിപ്പിക്കും. ജീവിതത്തിൽ മികച്ച ഒരു നേട്ടം വന്നു ചേരുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക,