പി സി ജോർജ് BJP സ്ഥനാർഥി,പത്തനംതിട്ടയും എടുക്കാൻ

0

ഇലക്ഷന്റെ നാളുകൾ ആണ് ഇനി വരാൻ പോവുന്നത് എന്നാൽ ഇപ്പോൾ ബി.ജെ.പി.യുടെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഫെബ്രുവരി അവസാനമേ ഉണ്ടാകുകയുള്ളൂവെങ്കിലും പാർട്ടി പ്രധാന പരിഗണന നൽകുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ചകൾ സജീവം. ഈയിടെ ബി.ജെ.പി.യിൽ ചേർന്ന മുൻ എം.എൽ.എ. പി.സി. ജോർജിന്റെ പേരിനാണ് നിലവിൽ മുൻതൂക്കം.ജനപക്ഷം സെക്കുലർ നേതാവായിരുന്ന പി.സി. ജോർജ് ബി.ജെ.പി.യിൽ ചേർന്നതോടെ അദ്ദേഹത്തിന്റെ പാർട്ടിയും ബി.ജെ.പി.യിൽ ലയിച്ചിരുന്നു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന പൂഞ്ഞാറിനെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന പി.സി. ജോർജ് സ്ഥാനാർഥിയായാൽ, ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്ന് ബി.ജെ.പി. നേതൃത്വം കരുതുന്നു.

 

ബി.ജെ.പി. അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര തിങ്കളാഴ്ച ജില്ലയിലെ അടൂരിൽ എത്തിയപ്പോൾ പി.സി. ജോർജ് പങ്കെടുത്തിരുന്നു. മണ്ഡലത്തിൽ സജീവമാണ് പി.സി. ജോർജ്. പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾക്കുപുറമേ ക്രൈസ്തവവോട്ടുകളിൽ വലിയ ഒരു പങ്ക് എൻ.ഡി.എക്ക് അനുകൂലമാക്കാൻ പി.സി. ജോർജിന് കഴിയുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. പി.സി. ജോർജിന്റെ സ്ഥാനാർഥിത്വത്തിൽ ബി.ജെ.പി. അന്തിമ തീരുമാനമെടുത്തിട്ടില്ല. ജോർജിന് പുറമേ മറ്റ് രണ്ട് മുതിർന്ന നേതാക്കളേയും പത്തനംതിട്ടയിൽ അവസാനവട്ട ചർച്ചകളിൽ പരിഗണിക്കുന്നതായാണ് അറിയുന്നത്. മുതിർന്ന നേതാവും പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്റെ പേരാണ് അതിലൊന്ന്. മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ് കുമ്മനം രാജശേഖരൻ.പി സി ജോർജ് BJP സ്ഥനാർഥി,പത്തനംതിട്ടയും എടുക്കാൻ ഒരുങ്ങി കഴിഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.