ന്ദ്ര സഹായം 10000 രൂപ അക്കൗണ്ട് കിസാൻ സമ്മാനം വാങ്ങുന്ന എല്ലാവരും കാണുക

0

രാജ്യത്തെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കായി കാത്തിരിക്കുന്നത്. ചെറുകിട കർഷകരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനപ്രിയ പദ്ധതികളിലൊന്നാണ് കേന്ദ്ര സർക്കാരിന്റെ പിഎം കിസാൻ നിധി. പദ്ധതിയിലൂടെ പ്രതിവർഷം 6000 രൂപ അർഹരായ കർഷകരിലേക്ക് എത്തുന്നു. മൂന്ന് ഗഡുക്കളായാകും ഇത് ലഭ്യമാകുക. ഇത്തരത്തിൽ പിഎം കിസാൻ സമ്മാൻ നിധിയുടെ പതിനഞ്ചാം ഗഡുവാണ് നവംബറിൽ കർഷകിരിലേക്ക് എത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം. വിളകളുടെ ആരോഗ്യവും പരിപാലനവും ഉറപ്പാക്കി അതുവഴി കർഷകരുടെ വരുമാനം സ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കർഷക ക്ഷേമം മുൻനിർത്തി കേന്ദ്ര സർക്കാർ പിഎം കിസാൻ സമ്മാൻ നിധി ആവിഷ്കരിക്കുന്നത്. 2019 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ നിലവിൽ 15 കോടിയോളം ഗുണഭോക്താക്കളാണുള്ളത്.

 

നാല് മാസത്തിൽ മൂന്ന് തവണകളായി 2000 രൂപ വെച്ച് കർഷകന് ഒരു വർഷം 6000 രൂപ ഇത്തരത്തിൽ ലഭിക്കുന്നു. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആണ് ആനുകൂല്യം വിതരണം ചെയ്യുന്നത്. കൃഷിയോഗ്യമായ രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള എല്ലാ ചെറുകിട കർഷകർക്കും പദ്ധതി ആനുകൂല്യം ലഭ്യമാകും. അതേസമയം സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന കർഷക കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. അതുപോലെ തന്നെ ഭരണഘടന പദവിയിലിരിക്കുന്നവരോ നേരത്തെ സേവനം ചെയ്തവർക്കോ പദ്ധതിയുടെ ഭാഗമായി ആനുകൂല്യം ലഭിക്കില്ല. ആദായ നികുതി അടുക്കുന്നവരെയും പ്രതിമാസ പെൻഷൻ 10000 രൂപയോ അതിൽ കൂടുതലോ ഉള്ളവരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അതാത് സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിലവിലുള്ള ഭരണകൂഡവുമാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave A Reply

Your email address will not be published.