നവജീവൻ വായ്‌പ പദ്ധതി 2024 അപേക്ഷ ആരംഭിച്ചു

0

നവജീവൻ വായ്‌പ പദ്ധതി 2024 അപേക്ഷ ആരംഭിച്ചിരിക്കുന്നു , മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ സാധ്യമാക്കുന്ന നവജീവൻ പദ്ധതിക്ക് ഫെബ്രുവരി 6 നു തുടക്കമാകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം തൊഴിൽ ലഭിക്കാത്ത 50 നും 65നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കാണ് പദ്ധതിയിലൂടെ സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കുക. ഫെബ്രുവരി 6 നു രാവിലെ 11 ന് തൊഴിൽ കോഴിക്കോട് പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലെ കരിയർ ഡവലപ്‌മെന്റ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മന്ത്രി ടി.പി. രാമകൃഷ്ണൻ. ആദ്യ ഘട്ടത്തിൽ കേരള ബാങ്ക് മുഖേന വായ്പ ലഭ്യമായ മൂന്നു പേർക്കുളള ധനസഹായമാണ് വിതരണം ചെയ്യുന്നത്.

 

 

. അർഹരായവർക്ക് സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നതിന് സബ്‌സിഡിയോടെയാണ് വായ്പ നൽകുന്നത്. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന പൗരൻമാരുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന്റെ നൻമയ്ക്കായി ഉപയോഗപ്പെടുത്തുക എന്നതും നവജീവൻ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി ഒരു ഡാറ്റാബാങ്ക് തയ്യാറാക്കും. ദേശസാത്കൃത ഷെഡ്യൂൾഡ് ബാങ്കുകൾ, ജില്ലാ-സംസ്ഥാന സഹകരണബാങ്കുകൾ, കെഎസ്എഫ്ഇ, മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്നത്.അരലക്ഷം വീതം സഹായം സഹായം കിട്ടും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/VwxT_cgR8fM

Leave A Reply

Your email address will not be published.