മോഹൻലാലിനെ മാത്യുവായി അവതരിപ്പിച്ചു വി.എ. ശ്രീകുമാർ

0

മോഹൻലാൽ ശ്രീകുമാർ മേനോൻ ഒടിയനു ശേഷം മോഹൻലാലുമായി വീണ്ടും ഒന്നിക്കാൻ ‌‌പോവുന്നതായി കഴിഞ്ഞ ദിവസം വി.എ. ശ്രീകുമാർ പ്രഖ്യാപിച്ചിരുന്നു, ഇപ്പോഴിതാ ആ കാര്യം സ്ഥിരീകരിക്കുന്ന വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ. തോക്ക് ചൂണ്ടി നിൽക്കുന്നവരുടെ ഇടയിലേക്ക് നടന്നുവരുന്ന മോഹൻലാലിൻറെ വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.എന്നാൽ ഈ വീഡിയോ എല്ലാം പ്രേക്ഷകരെ സ്വീകരിക്കുകയും ചെയ്യ്തു ,

ഇതൊരു പരസ്യചിത്രമായിരിക്കുമെന്നാണ് വിവരം. പരസ്യമായത് നന്നായി സിനിമയാരുന്നങ്കിൽ കാണിച്ചു തരാമായിരുന്നു. ലാലേട്ടനെ ഇനി ഒടിയനാക്കല്ലെ തുടങ്ങി കമൻറ് പൂരമാണ് വിഡിയോയിക്ക് ലഭിക്കുന്നത് . ‌2018ലാണ് വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയൻ പുറത്തിറങ്ങിയത്. ചിത്രത്തിന് തിരക്കഥ നിർവഹിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. ഓവർ ഹൈപ്പ് കൊടുത്ത് കുളമാക്കാതിരുന്നാൽ മതി ഒടിയൻ നല്ലൊരു ചിത്രമായിരുന്നു അതിന്റെ പരാജയം ഓവർ ഹൈപ്പായിരുന്നു എന്നാണ് മറ്റൊരു കമൻറ്. നിങ്ങൾക്ക് കിട്ടുന്നത് സെക്കൻറ് ചാൻസാണ് നന്നായി വിനിയോഗിക്കണം എന്നും ചിലർ കമൻറിടുന്നുണ്ട്. 7000-ൽ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്.സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.