വിടവാങ്ങിയ നടൻ മാമുക്കോയയുടെ വീട്ടിൽ മോഹൻലാൽ.. വാതിൽ തുറന്ന കുടുംബം ഞെട്ടി. സ്നേഹത്തിന് അതിരുകളില്ല ഞെട്ടലോടെ ആണ് മോഹൻലാലിനെയും സത്യൻ അന്തികാടിനേയും മംമൂക്കോയയുടെ വീട്ടിലേക്ക് വരവേറ്റത് മാമൂക്കോയയുടെ വീട് സന്ദർശിച്ച് മോഹൻലാലും സത്യൻ അന്തിക്കാടും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് താരം മാമൂക്കോയയുടെ വീട്ടിലെത്തിയത്. തികച്ചും സ്വകാര്യമായ സന്ദർശനമായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന സംവിധായകൻ സത്യൻ അന്തിക്കാടിൻറെ വാക്കുകൾ.
മാമൂക്കോയ മരിച്ചപ്പോൾ തനിക്ക് വരാൻ കഴിഞ്ഞു എന്നാൽ മോഹൻലാലിന് വീട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല, അദ്ദേഹം അന്ന് വിദേശത്തായിരുന്നു. അതിനാൽ കോഴിക്കോട് വന്നപ്പോൾ എന്തായാലും മാമുവിൻറെ വീട്ടിൽ പോകണമെന്ന് ലാൽ പറയുകയായിരുന്നു എന്നും സത്യൻ അന്തിക്കാട് പറയുന്നു.മാമുവിൻറെ വീട്ടിൽ ആദ്യമായാണ് മോഹൻലാൽ എത്തുന്നത്. അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങളും സമ്മാനങ്ങളും അദ്ദേഹം കൗതുകത്തോടെ നോക്കി നിന്നു എന്നും വീട്ടുകാർക്ക് മോഹൻലാലിൻറെ സന്ദർശനം വലിയ ആശ്വാസമായെന്നും സത്യൻ അന്തിക്കാട് പറയുന്നുണ്ട്. മലയാള സിനിമ ഇക്കഴിഞ്ഞ വാർഷം ഏറ്റുവാങ്ങിയ തീരാനഷ്ടമായിരുന്നു നടൻ മാമൂക്കോയയുടെ വിയോഗം. സത്യൻ അന്തിക്കാട്, പ്രിയദർശൻ ചിത്രങ്ങളിലുടെ മലയാളികൾക്ക് നാട്ടിലെവിടെയും കാണുന്ന സ്വന്തം നാട്ടുകാരനായി മാമുക്കോയ മാറിയിരുന്നു. അദ്ദേഹത്തിൻറെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ മോഹൻലാൽ അന്ന് എത്താതിരുന്നതിൻറെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ സന്ദർശനം ആരും അറിയാതെ ആയിരുന്നു , എന്നാൽ ഈ ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,