റേഷൻകാർഡും ഭൂമിയും ഉള്ളവർക്ക് 6000 വീതം അക്കൗണ്ടിലെത്തും ഏപ്രിൽ മുതൽ വിതരണം ചെയ്യാൻ ഒരുങ്ങി സർക്കാർ , സർക്കാരിന്റെ സഹായ പദ്ധതിയാണ് ഇത് , പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർക്ക് തപാൽ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. പദ്ധതിയുടെ ഈ മാസത്തെ ഗഡു ലഭിക്കുന്നതിന് ഫെബ്രുവരി 20 നകം കർഷകർ ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണം. സംസ്ഥാനത്ത് 3.8 ലക്ഷം കർഷകരാണ് ആധാർ ബന്ധിപ്പിക്കാനുള്ളത്. പോസ്റ്റ് പേഴ്സൺ/ പോസ്റ്റ് ഓഫീസുകളിലൂടെ മൊബൈൽ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച് അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും കഴിയും.
ഈ നടപടികൾ പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി.എം കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. പ്രതിവർഷം 3 ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുക. ഭൂമി കൈവശമുള്ള അർഹരായ എല്ലാ കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകുന്നതിന്.പ്രതീക്ഷിക്കുന്ന കാർഷിക വരുമാനത്തിന് ആനുപാതികമായി ശരിയായ വിള ആരോഗ്യവും ഉചിതമായ വിളവും ഉറപ്പാക്കുന്നതിന് വിവിധ ഇൻപുട്ടുകൾ ശേഖരിക്കുന്നതിൽ കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുബന്ധമായി പിഎം-കിസാൻ പദ്ധതി ലക്ഷ്യമിടുന്നു.
ഈ പദ്ധതി പിഎം-കിസാൻ്റെ കവറേജ് ഏകദേശം 14.5 കോടി ഗുണഭോക്താക്കളായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2 കോടി കർഷകരെ കൂടി ഉൾപ്പെടുത്തി 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 87,217.50 കോടി രൂപ കേന്ദ്രസർക്കാർ നൽകും. ഈ പദ്ധതിയെ കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/9ICIoa8U_hE