പ്രവാസികൾക്കായി പെൻഷനും, മറ്റ് ആനുകൂല്യങ്ങളും

പ്രവാസികൾക്കും പെൻഷൻ മാസ പെൻഷനോടൊപ്പം മെഡിക്കൽ ആനുകൂല്യവും ചെയ്യേണ്ടത് ഇത്രമാത്രം തങ്ങളുടെ ഭാവി പരിമിതമായ രീതിയിലെങ്കിലും സുരക്ഷിതമാക്കാൻ ശ്രമങ്ങൾ ഏറിവരുന്നത് ശുഭകരമാണ്. ഇന്ത്യയിൽ ഏറെക്കാലം മുമ്പുതന്നെ, എല്ലാവർക്കും പെൻഷൻ ലഭ്യമാക്കാനും സമ്പാദ്യശീലം വർധിപ്പിക്കാനുമായി പാർലമെന്റ് നിയമംമൂലം നടപ്പാക്കുന്ന സംവിധാനമാണ് നാഷനൽ പെൻഷൻ സ്കീം. ഇന്ത്യയിൽ നിലവിലുള്ള ഇത്തരം പല സ്കീമുകളിലും പ്രവാസികൾക്ക് ചേരുന്നതിന് സാധ്യമല്ലെങ്കിലും നാഷനൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ചേരാം. നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് എന്നത് സർക്കാർ ആവിഷ്കരിച്ച ആകർഷകമായ പെൻഷൻ പദ്ധതിയാണ്. വളരെ ചുരുങ്ങിയ തവണകൾ അടച്ചു തന്നെ പദ്ധതിയുടെ ഭാഗമാകാം എന്നതാണ് ഇതിൻറെ പ്രത്യേകത.

 

 

 

പ്രവാസികൾക്കും എൻപിഎസിൽ നിക്ഷേപം നടത്താം. ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ വളരെ മികച്ച പെൻഷൻ ലഭിക്കും എന്നുള്ളതാണ് എൻപിഎസിൻറെ ആകർഷണം. നിക്ഷേപകർക്ക് തന്നെ ഏത് പെൻഷൻ ഫണ്ട് വേണമെന്നത് തീരുമാനിക്കാം. പ്രവാസികൾക്ക് പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. മിനിമം ഒരു വർഷം 6000 രൂപയെങ്കിലും നിക്ഷേപിക്കണം. നാട്ടിലുള്ളവർക്ക് ഇത് ആയിരം രൂപയാണ്. പ്രവാസികൾക്ക് എൻപിഎസിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.എൻആർഇ, എൻആർഒ ബാങ്ക് അകൗണ്ടുകളിലൂടെ എൻപിഎസിൽ നിക്ഷേപം നടത്തുകയും ചെയ്യാം.18നും 70വയസിനും ഇടയിലുള്ള പെർമനൻറ് റിട്ടയർമെൻറ് അകൗണ്ട് നമ്പറുള്ള പ്രവാസികൾക്ക് പദ്ധതിയുടെ ഭാഗമാകാം. ആധാർ നമ്പർ, കാൻസൽ ചെയ്ത ചെക്ക്, അല്ലെങ്കിൽ പാൻ, പാസ്പോർട്ട് എന്നിവയാണ് ആവശ്യമായ രേഖകൾ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/hKyjCQTjVT8

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article