മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ വേതനം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തൊഴിലുറപ്പ് പദ്ധതിയിലെ കൂലി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ സമയക്രമം പ്രഖ്യാപിച്ചതോടെ ഈ മാസം 16 മുതൽ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയത്.കൂലി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതോടെ ഏഴ് ശതമാനം വരെ കൂലി കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒരാഴ്ചയ്ക്കകം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും. ഏപ്രിൽ ഒന്നുമുതലാകും പുതുക്കിയ കൂലി നിലവിൽവരിക.തൊഴിലുറപ്പ് കൂലി 311 രൂപയിൽ നിന്ന് 22 രൂപ വർധിപ്പിച്ച് 333 രൂപയാക്കി കേന്ദ്ര സർക്കാർ ഉയർത്തി നൽകിയിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴിൽ നൽകുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവിലെ സാമ്പത്തിക വർഷം ആറുകോടി കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ തൊഴിൽ ലഭിച്ചത്.ഏപ്രിൽ ആദ്യ ആഴ്ചയിൽ തൊഴിലുറപ്പ് വേതനം കൂട്ടും എന്ന ഉറപ്പ് നൽകിയിരിക്കുന്നു , ഇതിനെ കുറിച്ച് കുടുത്ത അറിയാൻ വീഡിയോ കാണുക ,
https://youtu.be/fvJU0ZfiUG8