SFI കരിങ്കൊടി വീശി ടാറ്റ കാണിച്ചു ഗവർണർ ആരിഫ് മുഹമ്മദ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന്. അന്വേഷണ റിപ്പോർട്ട് ഡിജിപിക്കാണ് കൈമാറുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകും. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചോയെന്നത് പരാമർശിക്കാതെയാകും റിപ്പോർട്ട് നൽകുക. റിപ്പോർട്ട് വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രം രാജ്ഭവന് കൈമാറാനാണ് സർക്കാർ തീരുമാനം. പ്രതിഷേധക്കാർ കാറിന് മേൽ ചാടി വീണത് ഗുരുതര സുരക്ഷ വീഴ്ച ഉണ്ടാക്കിയെന്ന് ഗവർണർ വിമർശിച്ചിരുന്നു. പിന്നാലെ സുരക്ഷാവീഴ്ച സംഭവിച്ചതിൽ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മൂന്നിടങ്ങളിലായാണ് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്.കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ സർക്കാരിനെ കടന്നാക്രമിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു.

 

 

തനിക്കെതിരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനക്ക് മുഖ്യമന്ത്രിയാണ് നേതൃത്വം നൽകിയത്. പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നു. പ്രവർത്തകരെ തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണ്. വിദ്യാർത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും ഗവർണർ ആരോപിച്ചു. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബസിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും ഗവർണർ ചോദിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക് മുമ്പിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article