സർക്കാർ അനുകുല്യങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം

ആറു മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ദുരിതത്തിലായവർക്ക് ആശ്വാസം. രണ്ടു മാസത്തെ കുശ്ശിക തുകയായ 3,200 രൂപ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള ആറു മാസങ്ങളിലെ തുകയാണ് ഇപ്പോൾ കുടിശികയുള്ളത്. ഇതിൽ സെപ്റ്റംബർ, ഒക്ടോർ മാസങ്ങളിലെ കുടിശ്ശിക തുക വിതരണം ചെയ്യാനാണ് തീരുമാനം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിൻെറ ഗുരുതര ധനപ്രതിസന്ധിയാണ് ക്ഷേമ പെൻഷൻ മുടങ്ങാൻ കാരണം.
സംസ്ഥാനത്ത് പെൻഷൻ വിതരണം മുടങ്ങിയതിനാൽ നിരവധി വയോധികർ പ്രതിസന്ധിയിലാണ്. മരുന്നിനും സ്വന്തം ചെലവുകൾക്കുമായി ക്ഷേമ പെൻഷനെ ആശ്രയിക്കുന്ന നല്ലൊരു ശതമാനം മുതിർന്ന പൗരൻമാർ സംസ്ഥാനത്തുണ്ട്. ഇവരിൽ മിക്കവരും മരുന്നിന് പോലും പണം കണ്ടെത്താൻ ആകാതെ പ്രതിസന്ധിയിലാണ്.സംസ്ഥാനത്ത് ക്ഷേമ പെൻഷനെ ആശ്രയിക്കുന്ന 58 ലക്ഷത്തോളം പേർക്ക് കുടിശ്ശികയുള്ള പെൻഷൻ തുക വിതരണം ചെയ്യാൻ തന്നെ ഏകദേശം 4,600 കോടി രൂപയോളം വേണം. അതിനാലാണ് ഒരുമിച്ച് തുക വിതരണം ചെയ്യാത്തത്.

 

 

എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ തുകയുടെ ഒരു ഭാഗമെങ്കിലും വിതരണം ചെയ്യാതിരിക്കാനുമാകില്ല എന്ന പ്രതിസന്ധിയെ തുടർന്നാണ് ഇപ്പോൾ സർക്കാർ തുക വിതരണം ചെയ്യുന്നത്. അതുപോലെ തന്നെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ വിതരണവും നടന്നു വരുന്നു , പ്രധാനമന്ത്രിയുടെ 2000 രൂപ നാളെകിട്ടും ഇവർക്ക് തുക കൈകളിൽ എത്തിച്ചേരും രാജ്യത്തെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കായി കാത്തിരിക്കുന്നത്. ചെറുകിട കർഷകരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനപ്രിയ പദ്ധതികളിലൊന്നാണ് കേന്ദ്ര സർക്കാരിന്റെ പിഎം കിസാൻ നിധി. പദ്ധതിയിലൂടെ പ്രതിവർഷം 6000 രൂപ അർഹരായ കർഷകരിലേക്ക് എത്തുന്നു. പിഎം കിസാൻ 16-ാം ഗഡു കർഷകരെ ശാക്തീകരിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന, അതിലൂടെ അവർക്ക് സാമ്പത്തിക സഹായം ലഭിക്കും. അവസാന ഗഡു വിതരണം നടന്നുകൊണ്ടിരിക്കുകയുമാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/y6djqRGOfjE

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article