പെൻഷൻ 2000 രൂപയാക്കുന്നു സർക്കാർ നിയമം,

0

സംസ്ഥാനത്ത് സാധാരണക്കാരുടെ വലിയ ആശ്രയമായി മാറിക്കഴിഞ്ഞ ക്ഷേമ പെൻഷൻ കുത്തനെ കൂട്ടാൻ സംസ്ഥാന സർക്കാർ. തുടർഭരണത്തിന് ശേഷം ക്ഷേമ പെൻഷൻ കൂട്ടിയിട്ടില്ലെന്നതിനാൽ ഇക്കാര്യത്തിൽ പ്രതിഷേധം സജീവമാണ്. മാത്രമല്ല, അഞ്ചു മാസത്തെ പെൻഷൻ കൊടുക്കാൻ ശേഷിക്കുന്നതിനാൽ തെരഞ്ഞെടുപ്പിന് മുൻപ് ഇത് കൊടുത്തു തീർക്കാനും ശ്രമം ആരംഭിച്ചു. നിലവിൽ 1,600 രൂപയാണ് വിവിധ ക്ഷേമ പെൻഷനുകളായി സർക്കാർ നൽകുന്നത്. ഇത് 2,000 രൂപയാക്കാനാണ് നീക്കം. 2,500 രൂപ പെൻഷൻ നൽകുമെന്നായിരുന്നു ഇടതുപക്ഷം പ്രകടനപത്രികയിൽ അറിയിച്ചിരുന്നത്. എന്നാൽ, ഭരണത്തിലെത്തിയശേഷം സാമ്പത്തിക പ്രതിസന്ധിയായതോടെ പെൻഷൻ വർധന നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണയും പെൻഷൻ വർധിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന ആശങ്കയെത്തുടർന്നാണ് പെൻഷൻ വർധിപ്പിക്കുന്നത്.

 

 

ക്ഷേമ പെൻഷൻ 2000 രൂപയാക്കുമ്പോൾ മാസം 1100 കോടി രൂപയിലധികം സംസ്ഥാനം കണ്ടെത്തേണ്ടതുണ്ട്. ക്ഷേമ പെൻഷനായി സ്ഥിരം വരുമാനം മാറ്റിവെക്കുന്ന രീതിയിലേക്ക് മാറിയാൽ എല്ലാ മാസവും മുടങ്ങാതെ പെൻഷൻ നൽകാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പെൻഷൻ നൽകാനായി സെസ് നടപ്പാക്കിയെങ്കിലും വർഷം 800 കോടി രൂപയോളം മാത്രമേ ഇതിൽ നിന്നും ലഭിക്കുകയുള്ളൂ. 30 ലക്ഷത്തോളം പേർക്ക് 600 രൂപയായിരുന്നു ക്ഷേമ പെൻഷനായി നൽകിയിരുന്നത്. ഭരണം പൂർത്തിയാക്കുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയശേഷമാണ് അത് 1600 രൂപയായത്. ആദ്യ പിണറായി സർക്കാരിന് പെൻഷൻ കൃത്യമായി കൊടുക്കാൻ സാധിച്ചു. എന്നാൽ, കഴിഞ്ഞ ചില മാസങ്ങളിലായി സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.