ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള ലിവ് ഇൻ റിലേഷനും ഇരുവരുടേയും അകൽച്ചയുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇരവരും തമ്മിൽ പിരിഞ്ഞെന്നാണ് അഭ്യൂഹങ്ങൾ. ഒന്നിച്ചുള്ള ഫോട്ടോകളോ പോസ്റ്റുകളോ ഒന്നും തന്നെ കുറച്ചുമാസങ്ങളായി ഇരുവരും പങ്കുവെയ്ക്കാത്തതാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചത്. അതിനിടയിൽ ഇപ്പോഴിതാ അമൃത സുരേഷിന്റെ വീഡിയോ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. നടനും മുൻ ഭർത്താവുമായ ബാലയ്ക്കെതിരെ അമൃത സംസാരിക്കുന്നതാണ് ബാലയുടെ ആരോപണങ്ങൾക്കെതിരെ അഭിഭാഷകർക്കൊപ്പം എത്തി ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകുന്ന വീഡിയോ അമൃത പങ്കുവെച്ചിരുന്നു.
വിവാഹ മോചനത്തിന് കാരണം കാണാൻ പാടില്ലാത്തത് കണ്ടതിനാലാണെന്നും മകളെ കാണാൻ അനുവദിക്കുന്നില്ല, തനിക്കെതിരെ പോക്സോ കേസ് ചുമത്തി തുടങ്ങിയ ആരോപണങ്ങൾക്കായിരുന്നു അമൃത മറുപടി നൽകിയത്. ബാലയുടെ ആരോപണങ്ങൾ കള്ളമാണെന്നാണ് വീഡിയോയിൽ അഭിഭാഷകരും അമൃതയും വ്യക്തമാക്കിയത്. മകളെ കാണാനായി നിയമപരമായ ഉടമ്പടി പ്രകാരം ഒരിക്കൽ പോലും ബാല വന്നിട്ടില്ലെന്ന് വീഡിയോയിൽ അമൃത പറയുന്നുണ്ട്. മാത്രമല്ല ബാലയ്ക്കെതിരെ താൻ പോക്സോ കേസ് കൊടുത്തില്ലെന്നും തന്നെ തേജോവധം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ആരോപണം എന്നും അമൃത വീഡിയോയിൽ പറയുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ ഗോപി സുന്ദർ പങ്കിട്ടിരിക്കുന്നത്. ‘അഭിമാന നിമിഷം ഹാപ്പി ട്രൂ ന്യൂയർ’ എന്ന വരികളോടെയാണ് പോസ്റ്റ്. ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,