തിരുവാതിര നക്ഷത്രജാതർ അനവധി വിഷയങ്ങളിൽ പരിജ്ഞാനമുളളവരും ധനസമ്പാദനത്തിൽ അതീവ ശ്രദ്ധാലുക്കളുമാണ്. ഇവർ പൊതുവേ പരസ്യമായി സംസാരിക്കുന്നവരും സഹൃദയരുമാണ്. ഏതു കാര്യത്തിനും യുക്തിയുക്തമായി വാദിക്കുകയും എല്ലാ ആളുകളുമായി ഇടപഴകി ജീവിക്കുന്നവരുമാണ്. ബുധന്റെ രാശ്യാധിപത്യമാണ് ഇതിനു കാരണം. ദുർവാശിയും ദുരഭിമാനവും കൂടുതലുളളതിനാൽ അർഹിക്കുന്ന സ്ഥാനമാനങ്ങൾ ഇവർക്കു ലഭിക്കുകയില്ല. ഒന്നിലും സ്ഥിരതയില്ലായ്മ ബുധന്റെ സ്വഭാവമാണ്.ഈ നക്ഷത്രത്തിൽ ജനിച്ചവർ ചഞ്ചല ചിത്തരും സഹനശക്തി കുറവുളളവരും ആയിരിക്കും. തന്റെ ആശയങ്ങളോട് മറ്റുളളവർ യോജിക്കുന്നില്ല എന്നു കണ്ടാൽ ഇവർ വിരോധം പ്രകടിപ്പിക്കും. ജീവിതവും പെരുമാറ്റവും മാറി മറിഞ്ഞുകൊണ്ടേയിരിക്കും. ഇവരുടെ ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കുറവായിരിക്കും. ഭാഗ്യാധിപനായ ശനിയുടെ അഷ്ടമാധിപത്യമാണ് ഇതിനു കാരണം. ശനിയുടെ അഷ്ടമാധിപത്യം ആയുസിനു ഗുണകരമാണ്.
മറ്റുളളവരുടെ കീഴിൽ ജോലി ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ബുധന്റെ രാശിയിലെ ജനനമാകയാൽ ബുദ്ധിയുളളവരായിരിക്കും. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനുളള കഴിവ് ഉണ്ടായിരിക്കും. തിരുവാതിര നാളുകാർക്ക് ഇത് ഇരട്ട രാജയോഗം വന്നുചേരും , ജീവിതത്തിൽ പല പ്രശനങ്ങളിൽ നിന്നും രക്ഷപെടുകയും ചെയ്യും ഐശ്വര്യം ധനം എന്നിവ വന്നു ചേരുകയും ചെയ്യും , പ്രശംസ ഇഷ്ടപ്പെടുന്ന ഇവർ തന്റെ കഴിവുകൾ മറ്റുളളവരുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും തല്പരരായിരിക്കും. കഴിവുണ്ടെങ്കിലും അശ്രദ്ധ കൂടുതലുളള ഇവരെ അന്യർ ചൂഷണം ചെയ്യും. തന്നെ എതിർക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലർത്തും. തരംകിട്ടുമ്പോൾ പകരം വീട്ടുകയും ചെയ്യും. തനിയ്ക്കറിയാവുന്ന കാര്യങ്ങൾ മറ്റുളളവരെ പറഞ്ഞു മനസ്സിലാക്കാനുളള കഴിവ് ഇവർക്കുണ്ട്. നക്ഷ്രത്രാധിപനായ രാഹുവിന് ഇഷ്ടസ്ഥിതിയെങ്കിൽ എതിർപ്പുകളെ അതിജീവിക്കുവാനുളള തന്റേടവും മനോധൈര്യവും പ്രകടിപ്പിക്കും,കൂടുതൽ അറിയാൻ വീഡിയോ കാണുക ,