ഭക്ഷ്യകിറ്റും 4800രൂപയും നാളെ മുതൽ കാർഡ് ഉള്ള വീടുകളിൽ സഹായംK

0

സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ നടക്കും. റേഷൻ കടകൾ വഴി നാളെ മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. കിറ്റ് വിതരണത്തിൽ നേരത്തെ സർക്കാർ തെരെഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകിയിരുന്നു. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തീരുമാനിച്ചതാണ് എന്നായിരുന്നു വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ തടയാത്ത സാഹചര്യത്തിലാണ് വിതരണം തുടങ്ങുന്നത്. സർക്കാരിന്റെ ഈ തീരുമാനം വളരെ കടുപ്പിച്ചിരിക്കുന്നു എന്നും പറയുന്നു , പെൻഷൻ ലഭിക്കാനിക്ക കാര്യങ്ങളും സർക്കാർ നടപ്പിലാക്കുന്നു എന്നും പറയുന്നു , എന്നാൽ ഗുണമേന്മയുള്ള ഭക്ഷ്യ കിറ്റ് തന്നെ ആണ് നൽകുന്നത് എന്നും പറയുന്നു 13 ഇനം അടങ്ങുന്ന ഭക്ഷ്യ കിറ്റ് വിതരണം ആണ് സർക്കാർ നല്കുന്നത് എന്നും പറയുന്നു , അതുപോലെ പെൻഷൻ വിതരണം ചെയ്യാൻ ഒരുങ്ങിയിരിക്കുകയുമാണ് ,

 

 

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രൂപ വീതമാണ്‌ ഇതോടെ പെൻഷൻ വാങ്ങുന്നവർക്ക് ലഭിക്കുക. നേരത്തെ ഒരു മാസത്തെ ഗഡു ഇന്ന് മുതൽ വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടുത്തടുത്ത ദിവസങ്ങളിലായി ആകെ 4800 രൂപ പെൻഷൻ ലഭിക്കും. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.വിഷുവിനു മുൻപ്പ് തന്നെ പെൻഷൻ ഏതു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/iRfIV4mPWU4

Leave A Reply

Your email address will not be published.