2024 ഫെബ്രുവരിമാസം തീരാൻ ദിവസങ്ങൾ മാത്രം എല്ലാവരെയും ബാധിക്കുന്ന 5 കാര്യങ്ങൾ ഗ്രൗണ്ട് ടെസ്റ്റിൽ പാർക്കിങ്, കയറ്റിറക്കങ്ങൾ, വളവുതിരിവുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ പരിഷ്കാരം. മെയ് ഒന്ന് മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ചതോടെ ലൈസൻസ് നേടാൻ ഇനി കടമ്പകൾ ഏറെ. ഗ്രൗണ്ട് ടെസ്റ്റിൽ പാർക്കിങ്, കയറ്റിറക്കങ്ങൾ, വളവുതിരിവുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ പരിഷ്കാരം. മെയ് ഒന്ന് മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക.ഡ്രൈവിങ് ടെസ്റ്റിൽ സുപ്രധാനമായ തീരുമാനമാണ് ഗ്രൗണ്ട് ടെസ്റ്റ് പരിഷ്കരണംകാർ ടെസ്റ്റിന് എച്ച് ഒഴിവാക്കി എന്നതാണ് പ്രധാന തീരുമാനം,എച്ചിന് പകരം സിഗ്സാഗ് ഡ്രൈവിങ്ങും നേരെയും ചെരിച്ചും പാർക്ക് ചെയ്യുന്നതും ഉൾപ്പെടുത്തി,കയറ്റിറക്കം, റിവേഴ്സ് ടെസ്റ്റിങ്, റിവേഴ്സ് സ്റ്റോപ്പ്, ഫോർവേഡ് സ്റ്റോപ്പ് എന്നിവയും ചെയ്യണം
കാർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല ,മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല,ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം,ടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും ഡാറ്റ 3 മാസം സൂക്ഷിക്കുകയും വേണം ,പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി,പഴക്കംചെന്ന വാഹനങ്ങൾ മെയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം, എന്നാൽ ഇങനെ ഉള്ള ചില മാറ്റങ്ങൾ ആണ് ഉള്ളത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണു