വിദേശത്തും കേരളത്തിന് പുറത്തുള്ള പ്രവാസികൾക്കും പെൻഷൻ മുതൽ മെഡിക്കൽ സഹായം ലഭിക്കും

കേരള പ്രാവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെൻഷൻ 3,500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000 രൂപയായുമാണ് വർദ്ധിപ്പിച്ചത്. അംശദായം അടച്ച വർഷങ്ങൾക്ക് ആനുപാതികമായി 7,000 രൂപ വരെ പ്രവാസി പെൻഷൻ ലഭിക്കും. ഏപ്രിൽ ഒന്നു മുതൽ 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയും ആയിരിക്കും പ്രതിമാസ അംശദായം.ഇന്ത്യയ്ക്കു പുറത്തോ ഇന്ത്യയിൽ അന്യ സംസ്ഥാനത്തോ രണ്ടു വർഷമെങ്കിലും താമസിച്ചിട്ടുള്ളവരും. കേരളത്തിൽ തിരിച്ചെത്തിയിട്ട് വിദേശത്തു ജോലി ചെയ്തത്ര കാലയളവ് അല്ലെങ്കിൽ 10 വർഷം (ഇവയിൽ ഏതാണോ കുറവ്) പ്രസ്തുത സമയത്ത് അപേക്ഷ നൽകുന്നവർക്ക് വിവിധ ധനസഹായങ്ങൾ ലഭിക്കും. പ്രവാസി കാര്യ വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും,

 

 

മടങ്ങിയെത്തിയ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സാ സഹായമായി 50,000 രൂപ വരെയും തിരിച്ചെത്തിയ പ്രവാസികളുടെ മരണാനന്തര ചെലവുകൾക്കായി പരമാവധി ഒരുലക്ഷം രൂപ വരെയും തിരിച്ചെത്തിയ പ്രവാസികളുടെ പെൺമക്കളുടെ വിവാഹചെലവുകൾക്കായി പരമാവധി 15000 രൂപ വരെയും തിരിച്ചെത്തിയ പ്രവാസികൾക്കും, ആശ്രിതർക്കും, അംഗവൈകല്യ പരിഹാരത്തിന് കൃത്രിമക്കാലുകൾ, ഊന്നുവടി, വീൽചെയർ എന്നിവ വാങ്ങുന്നതിനായി പരമാവധി 10,000 രൂപ വരെയും ലഭിക്കും. ഇതിനായുള്ള അപേക്ഷകന്റെ കുടുംബവരുമാനം ഒരു ലക്ഷം കവിയരുത്. വിദേശത്തും കേരളത്തിന് പുറത്തുള്ള പ്രവാസികൾക്കും പെൻഷൻ മുതൽ മെഡിക്കൽ സഹായം വരെ അടക്കേണ്ടത് 300 രൂപ , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/8PtNzmml5uk

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article