ക്ഷേമപെൻഷൻ വിതരണം ജനങളുടെ ഈ സന്തോഷം കണ്ടോ സർക്കാരിന്റെ പുതിയ ഉത്തരവ്

സർവീസ് പെൻഷൻകാർ‌ക്കുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു സർക്കാർ അനുവദിച്ചു. ഇന്നലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ രണ്ടു ഗഡുകൂടി വിഷുവിനു മുൻപ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. വേണുഗോപാൽ അറിയിച്ചിരുന്നു.ലൈഫ്‌ മിഷൻ പദ്ധതിയ്ക്ക് 130 കോടി കൂടി അനുവദിച്ച സർക്കാർ റബർ സബ്‌സിഡി 180 രൂപയാക്കി വർധിപ്പിച്ചു.സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ആനുകൂല്യങ്ങൾ തടഞ്ഞു വെക്കുകയും ചെയ്തിരുന്ന ധനവകുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡു ഇന്ന് അനുവദിച്ചു.

 

 

അഞ്ച് ലക്ഷത്തിലേറെ പേർക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കും. 628 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾ പ്രമാണിച്ചു സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാനാരംഭിച്ചു. നിലവിൽ ഒരു ഗഡുവിന്റെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. വിഷുവിന് മുൻപായി രണ്ട് ഗഡുക്കൾ കൂടെ സംസ്ഥാന സർക്കാർ വിതരണം ചെയ്യും. നിലവിലെ ഗഡുവിനൊടൊപ്പം 3200 രൂപ കൂടെ ലഭിക്കുന്നതോടെ ഈ ആഘോഷ കാലത്ത് പെൻഷൻ ഗുണഭോക്താക്കളിലേക്ക് 4800 രൂപയാണ് എത്തുന്നത്.5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി. ജനങ്ങളെ സന്തോഷ പെടുത്തിയതാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/tWH-M4mM6VU

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article