തുടർച്ചയായി ആറു മാസം പെൻഷൻ വിതരണം മുടങ്ങിയതിനാൽ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്ത് നിർധനരായ നിരവധി വയോധികർ. 9,600ഓളം രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. എന്നാൽ കുടിശ്ശിക തുക എന്ന് വിതരണം ചെയ്യും എന്നതിൽ വ്യക്തതയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതാണ് ക്ഷേമ പെൻഷൻ വിതരണം മുടങ്ങാൻ കാരണം. എന്നാൽ തിരഞ്ഞെുടുപ്പിന് മുമ്പ് ഒരു മാസത്തെ തുകയെങ്കിലും വിതരണം ചെയ്യാതിരിക്കാൻ സർക്കാരിന് ആകില്ല. ഭാഗികമായി തുക വിതരണം ചെയ്തേക്കും.സംസ്ഥാനത്ത് 58 ലക്ഷം ക്ഷേമ പെൻഷൻ വരിക്കാരാണുള്ളത്. പെൻഷൻ വിതരണം മുടങ്ങിയതിനാൽ മരുന്നിന് പോലും പണം കണ്ടെത്താൻ ആകാതെ വിഷമത്തിലായിരിക്കുകയാണ് നിരവധി പേർ. 4,600 കോടി രൂപയോളമാണ് കുടിശ്ശിക നൽകേണ്ടത്.
അതേസമയം സംസ്ഥാനത്ത് പെൻഷൻ വിതരണം ചെയ്യാനായി സർക്കാർ രൂപീകരിച്ച പെൻഷൻ കമ്പനിയുടെ കടവും കുമിഞ്ഞ് കൂടുകയാണ്.
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിനായി രൂപീകരിച്ചത്. കമ്പനിയുടെ കടം കുമിഞ്ഞു കൂടുമ്പോഴും കടം കുറക്കാൻ കാര്യമായ നടപടികൾ ഇല്ല. കമ്പനി രൂപീകരിച്ച 2018- മുതൽ നാലു വർഷങ്ങൾക്കുള്ളിൽ 32,000 കോടി രൂപയായിരുന്നു കടം എങ്കിൽ ഇപ്പോൾ 11,373 കോടി രൂപയോളമാണ് കമ്പനിയുടെ കടം.പലിശയുൾപ്പെടെ നല്ലൊരു തുകയാണ് കമ്പനിയുടെ കടബാധ്യത. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കൺസോർഷ്യങ്ങളിൽ നിന്നും എടുത്ത വായ്പയാണ് പെൻഷൻ കമ്പനി തിരിച്ചടക്കാനുള്ളത്. സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷനുള്ള പണം സമാഹരിക്കുന്നതിന് 2018-19 വർഷത്തിലാണ് പെൻഷൻ കമ്പനി രൂപീകരിക്കുന്നത്. തുടക്കത്തിൽ എല്ലാ മാസവും പെൻഷൻ നൽകാൻ കഴിഞ്ഞെങ്കിലും പിന്നീട് തുക കുടിശ്ശികയാകുകയായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ക്ഷേമ പെൻഷൻ വിതരണം ഇത്രയധികം തവണ മുടങ്ങുന്നത്. കൂടുതൽ അറിയയാണ് വീഡിയോ കാണുക ,.