പെൻഷൻ കുടിശ്ശിക 9600 രൂപ വിതരണം.

0

പെൻഷൻ കുടിശ്ശിക 9600 രൂപ വിതരണം പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് ധനമന്ത്രി ധനമന്ത്രി കെ. എൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ സമയസബന്ധിതമായി കൊടുത്ത് തീർക്കാൻ സാധിക്കാത്തത് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോടുള്ള പുറംതിരിച്ചില്ലാണന്നും അദ്ദേഹം പറഞ്ഞു.നിലവിൽ 62 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകി വരുന്നത്. മാസം 1600 രൂപ വീതം പെൻഷൻ നൽകുന്നതനായി പ്രതിവർഷം സർക്കാരിന് വേണ്ടി വരുന്നത് 9,000 കോടി രൂപയാണ് . ജനുവരിയിലെ പെൻഷൻ കൂടി ചേർത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല.

 

അതിനുപകരം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രാഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ആളുകൾക്കാണ് പെൻഷൻ തുക ലഭിക്കാനുള്ളത് , ഈ തുക ഇതുവരെ കൊടുത്തു തീർത്തിട്ടുള്ള , പെൻഷൻ 1600 രൂപയായി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. എന്നാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ തീരുമാനം , കൂടുതൽ അറിയാൻ വീഡിയോ കാണുക,.

https://youtu.be/YyZJOMSuTGM

Leave A Reply

Your email address will not be published.