5 വർഷത്തെ പ്രണയം വേണ്ടെന്ന് വെച്ച് കാമുകി തേച്ചു മനം നൊന്ത് യുവാവ് ചെയ്തത് കണ്ടോ

0

തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി യുവാവിന്റെ കുടുംബം. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹൻ ആണ് ആത്മഹത്യ ചെയ്തത്. പ്രണയ പരാജയമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ കുടുംബം ആവശ്യപ്പെടുന്നത്. നെയ്യാറ്റിൻകര പോലീസിലാണ് പരാതി നൽകിയത്.നെയ്യാറ്റിൻകര സ്വദേശി തന്നെയായ പെൺകുട്ടി വിവാഹ വാ​ഗ്ദാനം നൽകി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം രണ്ടിനാണ് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ പഠന ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും മിഥുവാണ് വഹിക്കുന്നതെന്നും ലാപ്പ് ടോപ്പ്,

 

 

മൊബൈൽ ഫോൺ ഉൾപ്പെടെ ഉള്ള എല്ലാം വാങ്ങിനൽകിയത് മിഥു ആണെന്നും പരാതിയിൽ ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. കായിക താരമായ മിഥു കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. ഇരു വീട്ടുകാരുടേയും സമ്മതത്തിൽ വിവാഹം നിശ്ചയം വരെ നടന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി മിഥുനെ ഒഴിവാക്കി തുടങ്ങിയതായാണ് ആരോപണം. ഇതിൽ മിഥു വിഷമത്തിലായിരുന്നു എന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ മിഥുവിന്റെ അമ്മ പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചുിവെന്നും എന്നാൽ പെൺകുട്ടി വഴങ്ങിയില്ലെന്നും പറയുന്നു. ഇതിന് പിന്നാലെ മിഥുവിനെ ഈ പെൺകുട്ടി ഫോൺ വിളിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ച് , എന്നാൽ ഇതുപോലെ ഉള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.